ഗുരുവായൂരിൽ വനിതാ സെക്യുരിറ്റി, സോപാനം വാച്ച് മാൻ 30 ഒഴിവുകൾ; 18,000 രൂപ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

0
4

ഗുരുവായൂർ: ഗുരുവായൂരമ്പലത്തിൽ താൽക്കാലിക നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്കാണ് അപേക്ഷിക്കാനാവുക. രണ്ട് തസ്തികകളിലേക്കാണ് ഒഴിവ്. രണ്ടിലും 18,000 രൂപ ശമ്പളം ലഭിക്കും. ഓരോ തസ്തികയ്ക്കും 15 ഒഴിവുകൾ വീതമുണ്ട്. ആകെ 30 ഒഴിവുകൾ.

1. സോപാനം വാച്ച്മാൻ

നിയമന കാലാവധി 01.01.2027 മുതൽ 30.06.2027 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം Rs. 18,000/- ഒഴിവുകളുടെ എണ്ണം – 15

പ്രായപരിധി 1.1.2027 ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ല (1.1.1977നും 1.1.1997നും മദ്ധ്യേ രണ്ട് തീയതിയും ഉൾപ്പെടെ). യോഗ്യതകൾ-ാ7-ാം ക്ലാസ് ജയം. ശാരീരിക അംഗവൈകല്യവുമില്ലാത്ത അരോഗദ്യഢഗാത്രരായ പുരുഷൻ മാരായിരിക്കണം. അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്തി യുള്ളവരായിരിക്കണം. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.

2. ലേഡീ സെക്യൂരിറ്റി ഗാർഡ്

നിയമന കാലാവധി 01.01.2027 മുതൽ 30.06.2027 കുടിയ 6 മാസം. പ്രതിമാസ മൊത്തവേതനം Rs. 18,000/- ഒഴിവുകളുടെ എണ്ണം – 15.

പ്രായപരിധി – 1.1.2027 ന് 55 വയസ്സ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ല (1.1.1967നും 1.1.1972നും മദ്‌ധ്യേ രണ്ട് തീയതിയും ഉൾപ്പെടെ). യോഗ്യതകൾ – 7-ാം ക്ലാസ് ജയം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്തവരായിരിക്കണം. അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ച‌ശക്തി യുള്ളവരായിരിക്കണം. നിലവിലുള്ള ലേഡി സെക്യൂരിറ്റി ഗാർഡുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല.

 

അപേക്ഷാ ഫോറത്തിന് 118 രൂപ

അപേക്ഷ അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന് 9.10.2026 മുതൽ 24.10.2026-ാം തീയതി വൈകിട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. അപേക്ഷാ ഫീ ജി എസ് ടി ഉൾപ്പെടെ 118/- രൂപ.(Rs. 100/- + Rs.18/- (18% GST) നിരക്കിൽ ആണ് വരുന്നത്. അപേക്ഷയോടൊപ്പം 7.10.2026-ന് ശേഷം വാങ്ങിയ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ വെച്ചിരിക്കണം. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കും.

പട്ടിക വിഭാഗങ്ങൾക്ക് അപേക്ഷാ ഫോം സൌജന്യം

അപേക്ഷകരായ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന

രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫോറം സൗജന്യമായി നൽകുന്നതാണ്. ഈ തസ്ത‌ികകളിൽ വയസ്സിളവ് ബാധകമല്ല. അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല. വയസ്സ്, യോഗ്യതകൾ, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ 30.10.2026 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.

ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളില്ലാത്തതും അപൂർണ്ണവും അവ്യക്ലവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും ഒപ്പ് വെയ്ക്കാത്തതും അതത് തസ്‌തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച് ഒരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദ വിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335, Extn.251,235 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here