നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്.

0
4

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 4,216 ക്രൈസ്തവർ അക്രമങ്ങളിൽ കൊല്ലപ്പെട്ടതായി അമേരിക്കൻ സന്നദ്ധ സംഘടനയായ ‘ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ്’ (Equipping the Persecuted) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് സുരക്ഷാ ഭീഷണി വർദ്ധിച്ചുവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് പ്രകാരം നൈജീരിയയിൽ ഈ വർഷം ഓരോ 86 മിനിറ്റിലും ഒരു ക്രിസ്ത്യൻ വിശ്വാസി കൊല്ലപ്പെടുന്നുണ്ട്. രാജ്യത്തിൻ്റെ മിഡിൽ ബെൽറ്റ് (Middle Belt) മേഖലകളിലാണ് ഇത്തരം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പീഡനങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സായുധ സംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളുമാണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here