ഇന്ത്യയുടെ കുറഞ്ഞ പലിശനിരക്കും മികച്ച സാമ്പത്തിക വളർച്ചയും പരാമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

0
8
ഇന്ത്യയുടെ കുറഞ്ഞ പലിശനിരക്കും മികച്ച സാമ്പത്തിക വളർച്ചയും പരാമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെഡറൽ റിസർവ് ബാങ്കിനെ വിമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ഇന്ത്യൻ ബാങ്കിനെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ജിഡിപി വളർച്ച ഏഴ് ശതമാനത്തോളമാണെന്നും കുറഞ്ഞ പലിശനിരക്കാണ് ഇതിന് സഹായിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് ബാങ്ക് തയ്യാറായാൽ അമേരിക്കയ്ക്ക് 15 മുതൽ 20 ശതമാനം വരെ സാമ്പത്തിക വളർച്ച നേടാനാകുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഏഷ്യൻ സന്ദർശനത്തിന് ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് ഫെഡറൽ റിസർവിനെ ട്രംപ് വിമർശിച്ചത്. സാമ്പത്തികമായി മെച്ചപ്പെടുമ്പോഴും പലിശനിരക്ക് ഉയർത്തുന്ന രാഷ്ട്രീയ സമീപനമാണ് ഫെഡറൽ റിസർവ് സ്വീകരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.

ഫെഡറൽ റിസർവ് ബാങ്കിൽ പലിശനിരക്ക് വളരെ കൂടുതലാണ്. കാരണം യുഎസിനുള്ളത് രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഫെഡറൽ റിസർവാണ്. ചെയർമാനെയല്ല താൻ കുറ്റപ്പെടുത്തുന്നത്. സ്ഥാപനത്തിന്റെ സമീപനത്തെയാണ് വിമർശിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തിക കണക്കുകൾ മെച്ചപ്പെടുമ്പോൾ പലിശനിരക്ക് കുറയ്ക്കുകയാണ് വേണ്ടത്.

“മികച്ച സാമ്പത്തിക കണക്കുകൾ വരുമ്പോൾ ഗ്രീൻസ്പാൻ പലിശനിരക്ക് കുറയ്ക്കുമായിരുന്നു. എന്നാൽ നമ്മൾ ചെയ്യുന്നത് അതിന് വിപരീതമാണ്. ഫെഡറൽ റിസർവ് തന്റെ നിർദേശമനുസരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ നാല് ശതമാനത്തിന് പകരം 15 അല്ലെങ്കിൽ 20 ശതമാനം ജിഡിപി വളർച്ച നേടാമായിരുന്നു. രാജ്യത്തിന്റെ കടബാധ്യതയും വേഗത്തിൽ തീർക്കാമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യയെ ഉദാഹരണമായെടുത്താണ് ട്രംപ് തന്റെ വാദം വിശദീകരിച്ചത്. കുറഞ്ഞ പലിശനിരക്കിനൊപ്പം ഇന്ത്യ ഏഴ് ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുന്നുവെന്നും അമേരിക്കയ്ക്കും സമാനമായ രീതിയിൽ കൂടുതൽ വളർച്ച നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here