ബംഗ്ലാദേശ് വീണ്ടും കത്തുന്നു: മുഹമ്മദ് യൂനുസിന്റെ തറവാട് വീടിന് തീയിട്ടു

0
8

ബംഗ്ലാദേശ് വീണ്ടും കത്തുന്നു: മുഹമ്മദ് യൂനുസിന്റെ തറവാട് വീടിന് തീയിട്ടു; ഹസീന അനുകൂലികളുടെ ലോക്ക്ഡൗൺ പ്രതിഷേധത്തിൽ വ്യാപക അക്രമം

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിരോധിത പാർട്ടിയായ അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ലോക്ക്ഡൗണിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും വ്യാപക അക്രമവും തീവെപ്പും. സംഘർഷങ്ങൾക്കിടെ മുൻ ഇടക്കാല സർക്കാർ തലവനും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ ചാട്ടോഗ്രാമിലുള്ള തറവാട് വീടിന് അക്രമികൾ തീയിട്ടു.

2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പ്രാദേശിക കോടതി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് അവാമി ലീഗ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്.

2024 ഓഗസ്റ്റിൽ ധാക്ക വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന, ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമായിരുന്നു. പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും പുതുക്കി നൽകണമെന്ന ഹസീനയുടെ ആവശ്യം നിലവിലെ താരിഖ് റഹ്മാൻ സർക്കാർ നിരസിച്ചതും പ്രതിഷേധത്തിന് ആക്കം കൂട്ടി.

പ്രതിഷേധത്തിന് മുന്നോടിയായി അവാമി ലീഗ് പ്രവർത്തകരെ സുരക്ഷാ സേന വ്യാപകമായി അറസ്റ്റ് ചെയ്തതോടെ ഹസീനയുടെ ജന്മനാടായ തുംഗിപാറയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here