തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു;

0
1

ചെന്നൈ: തദ്ദേശ സ്ഥാപനങ്ങളിലെ സ്പെഷ്യൽ ഓഫീസർമാരുടെ (പ്രത്യേക ഉദ്യോഗസ്ഥർ) കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി തമിഴ്‌നാട് സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലെ സ്പെഷ്യൽ ഓഫീസർമാരുടെ കാലാവധി 2027 ഏപ്രിൽ 19 വരെ തുടരും.

46 ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളെ നഗര തദ്ദേശ സ്ഥാപനങ്ങളുമായി ലയിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഭരണപരമായ പുനഃസംഘടനകളും വാർഡുകളുടെ അതിർത്തി പുനർനിർണയ നടപടികളും പൂർത്തിയാകാത്തതിനാലാണ് സർക്കാർ കാലാവധി നീട്ടി ഉത്തരവിറക്കിയത്. ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്താൻ കഴിയില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവ് പ്രകാരം കാലാവധി തീയതി പൂർത്തിയാകുന്നത് വരെ നിലവിലുള്ള ഉദ്യോഗസ്ഥരർ അതാത് പദവിയിൽ തുടരും. സംസ്ഥാനത്തെ 37 ജില്ലകൾക്കും ഈ ഉത്തരവ് ബാധകമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കാലാവധി നേരത്തെ അവസാനിച്ച 28 ജില്ലകളിൽ നിലവിലുള്ള പ്രത്യേക ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടുകയും ബാക്കി 9 ജില്ലകളിൽ പുതിയ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്.

ഈ ഒമ്പത് ജില്ലകളിൽ 2026 ഒക്ടോബർ 19-ന് കാലാവധി അവസാനിച്ചിരുന്നു. ആയതിനാൽ 2027 ഏപ്രിൽ 19 വരെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ പ്രത്യേക ഉദ്യോഗസ്ഥർ വഹിക്കും. ബ്ലോക്ക് ഡവലപ്‌മെൻ്റ് ഓഫീസർമാർ, പ്രോജക്റ്റ് ഡയറക്‌ടർമാർ തുടങ്ങിയ സ്ഥാനത്ത് സർക്കാർ നിയോഗിച്ചവർ ചുമതലകൾ തുടരും. കുടിവെള്ള വിതരണം, തെരുവ് വിളക്കുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം തുടങ്ങിയ സേവനങ്ങളുടെ മേൽനോട്ടം വഹിക്കും.

ഗ്രാമപഞ്ചായത്തുകൾക്ക്, ബന്ധപ്പെട്ട സർക്കിളുകളിൽ പ്രവർത്തിക്കുന്ന സോണൽ സബ്- സോണൽ ഡവലപ്‌മെൻ്റ് ഓഫീസർമാർ, പഞ്ചായത്ത് യൂണിയൻ അംഗങ്ങൾ എന്നിവർക്ക് ബന്ധപ്പെട്ട ജില്ലകളിലെ പഞ്ചായത്ത് ഓഡിറ്റ് ഡിവിഷനുകളിൽ പ്രവർത്തിക്കാം. അസിസ്റ്റൻ്റ് ഡയറക്ടർമാർക്കും പ്രത്യേക ഓഫീസർമാരായി പ്രവർത്തിക്കാൻ കഴിയും. അതേപോലെ, ജില്ലാ പഞ്ചായത്തുകൾക്കായുള്ള ബന്ധപ്പെട്ട ജില്ലാ ഗ്രാമവികസന ഏജൻസികളിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡയറക്‌ടർ, അഡീഷണൽ കലക്‌ടക്‌ടർ, ജോയിൻ്റ് ഡയറക്‌ടർ അല്ലെങ്കിൽ പ്രോജക്‌ട് ഡയറക്‌ടർ എന്നിവർ ഉചിതമായ വകുപ്പുകളിൽ ഉദ്യോഗസ്ഥരായി പ്രവർത്തിക്കും.

ഭരണപരമായ പുനഃസംഘടന, വരാനിരിക്കുന്ന വടക്കുകിഴക്കൻ മൺസൂൺ കാലത്തെ ചുമതലകൾ, സെൻസസ് നടപടികൾ എന്നിവ കണക്കിലെടുക്കുമ്പോൾ 2027 മാർച്ചിന് ശേഷമേ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളൂ എന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യാഴാഴ്‌ച സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here