റഷ്യന്‍ എണ്ണയുമായി കടലില്‍ കിടക്കുന്ന കപ്പലുകളെ ഒരുമാസം കൂടി ഉപരോധത്തില്‍ നിന്ന് ഒഴിവാക്കി

0
16

വാഷിങ്ടണ്‍: കടലില്‍ കുടുങ്ങിയിട്ടുള്ള റഷ്യന്‍ എണ്ണയെ ഉപരോധത്തില്‍ നിന്ന് ഒരുമാസത്തേക്ക് കൂടി ഒഴിവാക്കി അമേരിക്ക. റഷ്യന്‍ എണ്ണയുമായി

ഏപ്രില്‍ പതിനേഴിനോ ഇതിന് മുമ്പോ കടലില്‍ കുടുങ്ങിയ കപ്പലുകള്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. അമേരിക്കന്‍ ധനകാര്യ വകുപ്പിന്‍റെ വിദേശ സ്വത്ത് നിയന്ത്രണ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അമേരിക്ക ഒരുമാസം അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് അഞ്ചിനാണ് ഇത്തരമൊരു അനുമതി നല്‍കിയത്. പിന്നീട് പല രാജ്യങ്ങള്‍ക്കും റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള വിലക്കില്‍ നിന്ന് ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് കാലാവധി ഏപ്രില്‍ 11ന് അവസാനിച്ചിരുന്നു. പിന്നീട് ഒരു മാസത്തേക്ക് കൂടി ഇത് നീട്ടി നല്‍കിക്കൊണ്ട് ഏപ്രില്‍ പതിനേഴിന് ഉത്തരവിറക്കിയിരുന്നു.

അതേസമയം ഇറാന്‍, ഉത്തരകൊറിയ, ക്യൂബ, യുക്രെയിനിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്കോ സംയുക്ത സംരംഭങ്ങള്‍ക്കോ ഇത്തരത്തില്‍ എണ്ണ ഇറക്കുമതിക്ക് യാതൊരു ഇളവും ഇല്ലെന്നും ഉത്തരവില്‍ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അമേരിക്കയുടെ ഉപരോധ ഇളവ് കണക്കിലെടുക്കാതെ ഇന്ത്യ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി തുടരുന്നുവെന്ന് കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു. വാണിജ്യ സാധ്യതയും ഊർജ്ജ സുരക്ഷാ ആവശ്യങ്ങളും അടിസ്ഥാനമാക്കി എണ്ണ വാങ്ങുന്നത് തുടരുന്നുവെന്ന് ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി.

ഇളവ് കാലയളവിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ശേഖരിച്ചിരുന്നുവെന്നും ഇപ്പോഴും അത് തുടരുന്നുണ്ടെന്നും ശര്‍മ്മ പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് അസംസ്‌കൃത എണ്ണ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും എണ്ണ ലഭ്യതയിൽ ഒരു കുറവുമില്ലെന്നും ശർമ്മ ചൂണ്ടിക്കാട്ടി. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യ യുഎസിൽ നിന്ന് ഉപരോധ ഇളവ് നീട്ടാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് സുജാത ശർമ്മയുടെ പ്രതികരണം.

“അമേരിക്ക റഷ്യന്‍ എണ്ണയ്‌ക്ക് ഇളവ് നല്‍കിയാലും ഇല്ലെങ്കിലും രാജ്യത്തെ എണ്ണ ലഭ്യതയെ ബാധിക്കില്ല. ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ വിതരണം നന്നായി നടക്കുന്നു, ദീർഘകാല ക്രമീകരണങ്ങളിലൂടെ മതിയായ അളവ് എണ്ണ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്” ശർമ്മ പറഞ്ഞു. അമേരിക്ക ഉപരോധ ഇളവുകള്‍ ഏര്‍പ്പെടുത്തിയതിന് മുമ്പും, ശേഷവും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ക്രൂഡ് സോഴ്‌സിങ് തീരുമാനങ്ങൾ പ്രധാനമായും വാണിജ്യ പരിഗണനകളും മതിയായ വിതരണ ലഭ്യതയും അടിസ്ഥാനമാക്കിയാണ്. അടിസ്ഥാനപരമായി ഞങ്ങൾക്ക് വാങ്ങേണ്ടത് വാണിജ്യബോധമാണെന്നും സുജാത ശർമ്മ പറഞ്ഞു.

ഇന്ത്യയിലേക്ക് റഷ്യൻ ക്രൂഡിൻ്റെ റെക്കോർഡ് ഒഴുക്ക്

ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ ഏകദേശം 75 ദിവസമായി തുടരുന്നതിനാൽ, ആഗോള എണ്ണ വിതരണത്തിൽ സമ്മർദ്ദമേറെയാണ്. റഷ്യൻ ക്രൂഡ് ഇറക്കുമതിക്ക് അനുമതി നൽകുന്ന ഇളവ് തുടരണമെന്ന് ഇന്ത്യ അമേരിക്കയോട് അഭ്യർഥിച്ചതായി റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here