വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

0
2

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

വിദേശ നിർമ്മിത അജണ്ടകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതായി കടുത്ത ആരോപണവുമായി ഡോ. എസ്. രാധാകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിയറ്റ്നാമിലെ ഫുൾബ്രൈറ്റ് സർവ്വകലാശാലയും (Fulbright University Vietnam) രാഹുൽ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധ്യാപകനോ വിദ്യാർത്ഥിയോ അക്കാദമിക് പശ്ചാത്തലമുള്ള വ്യക്തിയോ അല്ലാതിരുന്നിട്ടും രാഹുൽ ഗാന്ധി എന്തിനാണ് വിയറ്റ്നാമിലെ ഈ സ്വകാര്യ സർവ്വകലാശാലയിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. വിദേശത്തുനിന്നുള്ള രഹസ്യ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റാനുമാണ് രാഹുൽ ഇവിടെ എത്തുന്നതെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്.

അമേരിക്കൻ ധനസഹായത്തോടെ ഹാർവാർഡ് സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ ആരംഭിച്ച ഫുൾബ്രൈറ്റ് സർവ്വകലാശാലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ശതകോടീശ്വരനായ ജോർജ് സോറസിന്റെ സാമ്പത്തിക അജണ്ടയാണെന്ന് പോസ്റ്റിൽ വിശദീകരിക്കുന്നു. ജോർജ് സോറസിന്റെ സഹോദരൻ പോൾ സോറസ്, ഭാര്യ ഡെയ്സി സോറസ് എന്നിവരുടെ സ്കോളർഷിപ്പുകളും, സോറസിന്റെ ‘ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുമാണ്’ ഈ സർവ്വകലാശാലയ്ക്ക് പ്രധാനമായും ധനസഹായം നൽകുന്നത്. ഹംഗറി, റഷ്യ, പോളണ്ട്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട സോറസിന്റെ അജണ്ടകൾ നടപ്പിലാക്കാനും സാമ്പത്തിക ലാഭത്തിനായി രാജ്യങ്ങളെ തകർക്കാനും ഇടനിലക്കാർക്ക് പണം കൈമാറുന്ന കേന്ദ്രമായി ഫുൾബ്രൈറ്റ് സർവ്വകലാശാല മാറിയെന്നാണ് ആരോപണം.

ബംഗ്ലാദേശിൽ വൻ അട്ടിമറിക്ക് നേതൃത്വം നൽകിയ മുഹമ്മദ് യൂനസും ഫുൾബ്രൈറ്റ് സർവ്വകലാശാലയിലെ നിത്യസന്ദർശകനായിരുന്നുവെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. യൂനസിന് നൊബേൽ സമ്മാനവും സാമ്പത്തിക പിന്തുണയും ഉറപ്പാക്കിയത് സോറസ് നെറ്റ്‌വർക്കാണെന്നും, സമാനമായ രീതിയിൽ ഇന്ത്യയിലും അരാജകത്വം സൃഷ്ടിച്ച് ഭരണകൂടത്തെ അട്ടിമറിക്കാനാണോ രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ഡോ. എസ്. രാധാകൃഷ്ണൻ ഫെയ്‌സ്ബുക്കിലൂടെ തുറന്നടിക്കുന്നു. രോഗചികിത്സയ്ക്കാണ് രാഹുൽ വിയറ്റ്നാമിൽ പോകുന്നതെന്ന കോൺഗ്രസ് കേന്ദ്രങ്ങളുടെ വാദം തെറ്റാണെന്നും, ആഗോളതലത്തിൽ രാജ്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന മാഫിയകളുമായുള്ള ബന്ധമാണ് ഈ യാത്രകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here