എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരം പിൻവലിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരം പിൻവലിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്. 37 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചത്. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി.
സെപ്റ്റംബർ 24നുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന് വളർമതി അറിയിച്ചു. എല്ലാ പോസ്റ്റുകളിലും ആളെ എടുക്കണം. ഗവൺമെന്റ് സെക്ടറിലും എയ്‌ഡഡ് പോലെ സംരക്ഷണം നൽകുമെന്ന് സർക്കാർ അറിയിച്ചു. ലിസ്റ്റ് കാലാവധി തീരുന്നതിന് മുന്നേ അത് പരിഗണിക്കുമെന്ന് ഉറപ്പ് നൽകുമെന്ന് അവർ പറഞ്ഞു.
നോട്ടിഫിക്കേഷൻ നീട്ടിവെക്കുമെന്ന് ഉറപ്പ് നൽകി. നിരഹാരം ഞാൻ അവസാനിപ്പിച്ചു. ആവശ്യം നടപ്പിലാക്കുന്നത് വരെ സമരം തുടരും. വിഷയങ്ങൾ അനുകൂലമായി പരിഗണിക്കുന്നവരെ ഞങ്ങൾ ഇവിടെ തുടരും. സമരം പ്രകടനമോ പ്രതിഷേധമോ ആയി തുടരില്ല. നിലവിൽ നിരാഹാര സമരം അവസാനിപ്പിച്ചുവെന്നും വളർമതി വ്യക്തമാക്കി.






