2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ഉച്ചകഴിഞ്ഞ് 3.15-ഓടെ ദേശീയപാത 44-ൽ സിആർപിഎഫ് (CRPF) വാഹനവ്യൂഹത്തിന് നേരെ ഭീകരർ ചാവേറാക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
- തീയതി:2019 ഫെബ്രുവരി 14
- സ്ഥലം:പുൽവാമ, ജമ്മു കശ്മീർ
- സംഭവം:സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുള്ള ചാവേർ സ്ഫോടനം
- വീരമൃത്യു വരിച്ചവർ:40 സിആർപിഎഫ് ജവാന്മാർ
- ഉത്തരവാദിത്വം:ജെയ്‌ഷെ മുഹമ്മദ്
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു.[2] 2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു – ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നത്
ഈ ദിവസം ഭാരത ചരിത്രത്തിൽ “കരിദിനമായി” ആചരിക്കപ്പെടുന്നു. ആക്രമണത്തിൽ വയനാട് സ്വദേശി വി.വി. വസന്തകുമാറും ഉൾപ്പെടെയുള്ള ജവാന്മാരാണ് വീരമൃത്യു വരിച്ചത്.






