ചുരുങ്ങിയ സമയത്തിനുള്ളിൽ ചർമം വെട്ടിത്തിളങ്ങും; നൂതന ചികിത്സാ രീതികളെക്കുറിച്ച്

0
12

രിക്കലെങ്കിലും ഏതെങ്കിലും സൗന്ദര്യവർധക വസ്‌തുക്കളും ക്രീമുകളുമൊക്കെ ഉപയോഗിച്ചിട്ടില്ലാത്തവർ കുറവായിരിക്കും. ഒരു ടാൽക്കം പൗഡറെങ്കിലും ഇടാത്ത ആരും തന്നെയുണ്ടാകില്ല. സുന്ദരികളോ സുന്ദരന്മാരോ ആയിരിക്കാനാണ് പലരുടെയും ആഗ്രഹം. അതിനാൽ തന്നെ ഇന്നിപ്പോള്‍ ധാരാളം അഡ്‌വാൻസ്‌ഡ് ടെക്ക്‌നോളജികളുമുണ്ട്.

സാധാരണ ചർമ സംരക്ഷണത്തിനായി ഫേഷ്യൽ ചെയ്യുന്നതിൽ നിന്നൊക്കെ വ്യത്യസ്‌തമായി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചർമം വെട്ടിത്തിളങ്ങാൻ നൂതന സംവിധാനങ്ങള്‍ ധാരാളമായുണ്ട്. അതിൽ പ്രധാനപ്പെട്ട ചില സൗന്ദര്യ സംരക്ഷണ ചികിത്സാരീതികളെപ്പറ്റിയറിയാം…

കോസ്മെറ്റിക് ഡെർമറ്റോളജി

പാർശ്വഫലങ്ങൾ പരമാവധി ഒഴിവാക്കി ശാസ്ത്രീയമായി ചെയ്യുന്ന ചികിത്സാ രീതിയാണ് കോസ്മെറ്റിക് ഡെർമറ്റോളജി. ശസ്ത്രക്രിയയിലൂടെ ശരീരസൗന്ദര്യം വർധിപ്പിക്കുന്ന ചികിത്സയാണിത്. ചർമ്മം, മുടി, നഖങ്ങൾ എന്നിവയുടെ സൗന്ദര്യം മെച്ചപ്പെടുത്താനും വാർധക്യ ലക്ഷണങ്ങൾ കുറയ്ക്കാനുമാണ് ഈ ചികിത്സാരീതി പലരും തെരഞ്ഞെടുക്കുന്നത്.

പ്രധാന കോസ്മെറ്റിക് ഡെർമറ്റോളജി ചികിത്സകൾ ഇവയാണ്

  • ബോട്ടോക്‌സ്

മുഖത്തെ ചുളിവുകളും വരകളും കുറയ്ക്കാൻ ഉപയോഗിക്കുന്നു. പേശികളെ താൽക്കാലികമായി മരവിപ്പിക്കുകയോ ബലഹീനമാക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഫലം സാധാരണയായി ആറ് മാസം വരെ നീണ്ടുനിൽക്കും. നെറ്റിയിലെ ചുളിവുകൾ, കണ്ണുകൾക്ക് ചുറ്റുമുള്ള തടിപ്പ്, പുരികങ്ങൾക്കിടയിലുള്ള വരകൾ, കഴുത്തിലെ ചുളിവുകൾ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

  • ഡെർമൽ ഫില്ലറുകള്‍

ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും, മുഖത്തിന് വോളിയം നൽകി യുവത്വം നിലനിർത്താനും ചർമ്മത്തിനടിയിൽ കുത്തിവയ്ക്കുന്ന ജെൽ പോലുള്ള വസ്‌തുക്കളാണ് ഡെർമൽ ഫില്ലറുകൾ. ഹൈലൂറോണിക് ആസിഡ് (HA) പോലുള്ളവ ഉപയോഗിച്ച് വായ, കവിൾ, ചുണ്ടുകൾ എന്നിവയ്ക്ക് ആകൃതി നൽകാനും, മുഖക്കുരു പാടുകൾ മാറ്റാനും ഈ ശസ്ത്രക്രിയേതര ചികിത്സ സഹായിക്കുന്നു.

  • കെമിക്കൽ പീലിങ്

ചർമ്മത്തിൻ്റെ മുകളിലെ കേടായ പാളികൾ നീക്കം ചെയ്‌ത് പുതിയതും മിനുസമാർന്നതുമായ ചർമ്മം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു കോസ്മെറ്റിക് ചികിത്സാ രീതിയാണിത്. രാസ ലായനികൾ ഉപയോഗിച്ച് മുഖക്കുരു, പാടുകൾ, ചുളിവുകൾ, ചർമ്മത്തിലെ നിറം കൂട്ടൽ എന്നിവയ്‌ക്ക് സഹായിക്കുന്നു.

  • ലേസർ സൗന്ദര്യ ചികിത്സ

ചർമ്മത്തിൻ്റെ യൗവനം വീണ്ടെടുക്കാനും സൗന്ദര്യം വർധിപ്പിക്കാനും ഉപയോഗിക്കുന്ന അത്യാധുനിക ചികിത്സാ രീതിയാണ് ലേസർ സൗന്ദര്യ ചികിത്സ. മുഖക്കുരു പാടുകൾ, ചുളിവുകൾ, കറുത്ത പാടുകൾ, അനാവശ്യ രോമങ്ങൾ എന്നിവ നീക്കം ചെയ്‌ത് ചർമ്മത്തിന് തിളക്കവും മിനുസവും നൽകാൻ ഇത് സഹായിക്കുന്നു.

  • മൈക്രോഡെർമാബ്രേഷൻ

ചർമ്മത്തിൻ്റെ മുകളിലെ പാളി അഥവാ ഡെഡ് സ്‌കിൻ മൃദുവായി നീക്കം ചെയ്‌ത് ചർമ്മത്തിന് നവോന്മേഷവും മിനുസവും നൽകുന്ന വേദനയില്ലാത്ത ചികിത്സാരീതിയാണിത്. വജ്രത്തിൻ്റെയോ ക്രിസ്റ്റലുകളുടെയോ സഹായത്തോടെ ചർമ്മം പോളിഷ് ചെയ്‌ത്, മുഖക്കുരു പാടുകൾ, ചുളിവുകൾ, സൂര്യതാപം എന്നിവ കുറച്ച് ചർമ്മത്തിന് തിളങ്ങാൻ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here