‘ഗിഫ്റ്റ്’, റിലീസ് തീയതി പ്രഖ്യാപിച്ചു…

0
90

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും പ്രമുഖ തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഗിഫ്റ്റ്. ഗിഫ്റ്റിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. ചിത്രം ഒക്ടോബർ 31ന് റിലീസാകും.

പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സോണിയ അഗര്‍വാള്‍ നായികയായി എത്തുന്ന ഗിഫ്റ്റ്. ഈ ചിത്രത്തില്‍ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്റെത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, ഒരു കേസിൽ അവർ ഒരു പ്രതിസന്ധി നേരിടുന്നു. അവർക്ക് അത് എങ്ങനെ സോള്‍വ് ചെയ്യാൻ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പി.പി സിനിമാസിൻ്റെ ബാനറിൽ സംവിധായകൻ പാ പാണ്ഡ്യൻ തന്നെയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം നിർമിക്കുന്നത്. വടിവേലു, കമലകണ്ണൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒക്ടോബർ 31ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം, കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സാൻഹ സ്റ്റുഡിയോ ആണ്. സോണിയ അഗർവാൾ പൊലീസ് വേഷം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്സോണിയയെ കൂടാതെ ബിർള ബോസ്, സൂപ്പർ ഗുഡ് സുബ്രഹ്മണി, ക്രെയിൻ മനോഹർ, ശശി ലയ, രേഖ എന്നിവരും ഗിഫ്റ്റിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഹമര സി.വി, ഛായാഗ്രഹണം രാജദുരൈയും നിർവ്വഹിക്കുന്നു. ചിത്രത്തിന് രണ്ട് എഡിറ്റർമാരുണ്ട്, ഡേവിഡ് അജയ്, ഗണേഷ്. ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here