വയനാട്: വയനാട് സിവില്‍ സ്റ്റേഷനിലെ സാമൂഹ്യ ക്ഷേമ ഓഫീസില്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു തീപിടുത്തം ഉണ്ടായത്.
കംപ്യൂട്ടറും നിരവധി ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.