തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ തീരദേശ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് വൈകീട്ട് ഏഴ് മണിവരെ പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. മേഖലകളിലെ കൊറോണ മുക്തി നേടിയവര്‍ക്കും, പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കും ഉപാധികളോടെ ആവശ്യങ്ങള്‍ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന കൊറോണ മുക്തര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കയ്യില്‍ കരുതണം. പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും കയ്യില്‍ കരുതണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണ പരിശോധന നടത്തിയ ദിവസം മുതല്‍ ഏഴ് ദിവസം വരെ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുമായി മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാം.
അതേസമയം, പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ സഞ്ചരിക്കാന്‍ അനുവാദമില്ല.