എന്തൊക്കെ ചെയ്‌തിട്ടും വയറ്റിലെ കൊഴുപ്പ് കുറയുന്നില്ലേ ? ഇതാകാം കാരണങ്ങൾ

0
31

രീരഭാരം കുറയ്ക്കാനുള്ള വഴികൾ ഏതുമാകട്ടെ അവയെല്ലാം ഒരു മടിയും കൂടാതെ പരീക്ഷിക്കുന്നവരാണ് മിക്കവരും. ആരോഗ്യകരമായ ഡയറ്റ്, പതിവ് വ്യായാമം എന്നിവയെല്ലാം ഇതിനായി പിന്തുടരാറുണ്ട്. എന്നാൽ ശരീരഭാരം കുറയുന്നുണ്ടെങ്കിലും വയർ കുറയുന്നില്ല എന്നതാണ് പലരുടെയും പ്രശ്‍നം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന വെല്ലുവിളി കൂടിയാണിത്. എന്നാൽ ഇതിനു പിന്നിൽ പല ഘടകങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് വസ്‌തുത. ഉദാസീനമായ ജീവിതശൈലിയും ദീർഘനേരം ഇരിക്കുന്നതും ഹൈപ്പോതൈറോയിഡിസം, പിസിഒഎസ്, പ്രമേഹം തുടങ്ങിയ അവസ്ഥകളും ഇതിന് പിന്നിലെ കാരണങ്ങളാണ്. വയറിലെ കൊഴുപ്പ് കുറയാതിരിക്കാൻ കാരണമാകുന്ന മറ്റ് ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കലോറി ഉപഭോഗം
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പീനട്ട് ബട്ടർ, ഗ്രനോള, സ്‌മൂത്തികൾ, സാലഡ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. ഇവ ആരോഗ്യകരമാണെങ്കിലും കലോറി കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളായതിനാൽ അമിത അളവിൽ കഴിയ്ക്കുന്നത് വിപരീത ഫലം നൽകും.

വിട്ടുമാറാത്ത സമ്മർദ്ദം
നിരന്തരമായി സമ്മർദ്ദം നേരിടുന്ന ആളുകളിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ അളവ് കൂടുതലായിരിക്കും. ഇത് വയറിൽ അധികമായി കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നിട്ടും ശരീരഭാരം കുറയാത്തതിന്‍റെ ഒരു പ്രധാന കാരണം വിട്ടുമാറാത്ത സമ്മർദ്ദമാണ്. ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ തുടങ്ങിയവ പിന്തുടരുന്നത് സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇത് കോർട്ടിസോൾ അളവിന്‍റെ വർധനവ് തടയാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

ഉറക്കത്തിന്‍റെ അഭാവം
ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കത്തിന്‍റെ പങ്ക് വളരെ വലുതാണ്. ശരീരഭം വർധിക്കാനും ഇത് കാരണമാകും. ഉറക്കത്തിന്‍റെ അഭാവം ഉണ്ടാകുമ്പോൾ വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ കൂടുകയും വിശപ്പ് ശമിപ്പിക്കുന്ന ഹോർമോൺ കുറയുകയും ചെയ്യും. ഇത് കലോറി കൂടുതലുള്ള ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കുകയും മെറ്റാബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്‍റെ അളവ് വർധിപ്പിക്കാനും ഇടയാക്കും. ഇവയെല്ലാം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം കൂടാനും കാരണമാകും.

കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ
കാർഡിയോ വ്യായാമങ്ങൾ ശരീരത്തിലെ കലോറി കത്തിക്കാൻ വളരെയധികം സഹായിക്കും. എന്നാൽ വെയ്‌റ്റ് ലിഫ്റ്റ് പോലുള്ള കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് പേശികളുടെ വർധനവിന് കാരണമാകും. ഉപാപചയപരമായി സജീവമായ ടിഷ്യു ആയതിനാൽ മെറ്റബോളിസം മന്ദഗതിയിലാക്കാൻ ഇത് കാരണമാകും. കൂടാതെ കൃത്യമായ ഡയറ്റ് പിന്തുടരുമ്പോഴും കൊഴുപ്പ് കത്തിക്കാൻ പ്രയാസം നേരിടുകയും ചെയ്തേക്കാം. അതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ കാർഡിയോ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതാണ് നല്ലത്.

ഹോർമോൺ അസന്തുലിതാവസ്ഥ
ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ, തൈറോയ്‌ഡ് തുടങ്ങിയ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മെറ്റബോളിസം മന്ദഗതിയിലാക്കാൻ കാരണമാകും. മാത്രമല്ല കൂടുതൽ കൊഴുപ്പ് സംഭരിക്കാനും വിശപ്പ് വർധിക്കാനും വിശപ്പ് സിഗ്‌നലുകളെ തടസപ്പെടുത്താനും ഇത് ഇടയാക്കും. ഇതെല്ലം ശരീരഭാരം വർധിക്കാൻ കരണമാകും. ഡയറ്റും വ്യായാമവും പിന്തുടർന്നിട്ടും ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു ഡോക്‌ടറുടെ സഹായം തേടി ഹോർമോൺ അസന്തുലിതാവസ്ഥയുണ്ടോ എന്ന് തിരിച്ചറിയേണ്ടതാണ്.

അമിത മദ്യപാനം
അമിതമായ മദ്യപാനവും കലോറി വർധിക്കാൻ കാരണമാകും. കരളിലെ കൊഴുപ്പ് സംസ്‌കരിക്കുന്ന രീതിയെ ഇത് നേരിട്ട് ബാധിക്കും. കൊഴുപ്പ് വിഘടിക്കുന്നത് വൈകിപ്പിക്കുകയും അവയവങ്ങൾ, അരക്കെട്ട് എന്നിവയ്ക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇത് കാരണമാകും. അതിനാൽ മദ്യത്തിന്‍റെ ഉപയോഗം ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാം.

ക്രമരഹിതമായ ദിനചര്യ
ഭക്ഷണക്രമം, ഉറക്കം, പതിവ് വ്യായാമം തുടങ്ങിയ ശീലങ്ങൾ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതുമായി ബദ്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം കഴിക്കാതിരിക്കുകയോ തുടർച്ചയായി ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നത് ശരീരത്തെ ആശയകുഴപ്പത്തിലാക്കുകയും ഉപാപചയ പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യും. ക്രമരഹിതമായ ദിനചര്യ പിന്തുടരുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here