ചക്രവാതച്ചുഴി തീവ്ര ന്യൂനമർദമാവും; ഇടിമിന്നലോടെ മഴ തുടരും,

0
23

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദമാവും; ഇടിമിന്നലോടെ മഴ തുടരും,

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5mm മുതൽ 115.5mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് അര്‍ഥമാക്കുന്നത്.

തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദമായി മാറും. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബര്‍ 21 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍

  • 18.10.2025:പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,
  • 19.10.2025: പത്തനംതിട്ട, കോട്ടയം,ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
  • 20.10.2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
  • 21.10.2025: പത്തനംതിട്ട, കോട്ടയം,ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്

20/10/2025: കന്യാകുമാരി, മാലിദ്വീപ്, ഗൾഫ് ഓഫ് മന്നാർ, തെക്കു കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, ആൻഡമാൻ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതുപോലെ മോശം കാലാവസ്ഥയ്ക്കും സാധ്യത കാണുന്നു. ലക്ഷദ്വീപ് , തെക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയത്ത് 65 കിലോമീറ്റർ വരെയും വേഗതയിലും കാറ്റ് വീശും.

LEAVE A REPLY

Please enter your comment!
Please enter your name here