സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ ശ്രദ്ധിക്കുക; വിപണിയിൽ വരാനിരിക്കുന്നത് വൻ മാറ്റം

0
38
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ മൂന്ന് തവണ മാറിമറിഞ്ഞ സ്വർണവിലയിലാണ് ഇന്ന് മാറ്റമില്ലാത്തത്. രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് ശേഷം രണ്ട് തവണ വർധിച്ചിരുന്നു. 1,09,480 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ സ്തംഭനമുണ്ടായത്.

വിവിധ കാരറ്റുകളിലെ വില

കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 1,09,480 രൂപയും ഗ്രാമിന് 13,685 രൂപയുമാണ് വിപണിവില. 18 കാരറ്റ് സ്വർണത്തിന് 89,960 രൂപയാണ് വില. ഗ്രാമിന് 11,245 രൂപയുമാണ്. 14 കാരറ്റ് സ്വർണത്തിന് പവന് 70,080 രൂപയും ഗ്രാമിന് 8,760 രൂപയുമാണ് നിരക്ക്. ഒമ്പത് കാരറ്റ് സ്വർണത്തിന് പവന് 45,200 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 250 രൂപയും 10 ഗ്രാം സ്വർണത്തിന് 2,500 രൂപയുമാണ് വില. ഒരു പവൻ സ്വർണാഭരണം വാങ്ങുന്നവർക്ക് 1.18 ലക്ഷം രൂപ ചെലവ് വരും. പഴയ സ്വർണം വിൽക്കുമ്പോൾ 1.9 ലക്ഷം രൂപ ലഭിച്ചേക്കും. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന് 4,558 ഡോളറാണ് പുതിയ നിരക്ക്. വില അല്പം ഉയർന്നുവരുന്ന ട്രെൻഡായതിനാൽ വൈകാതെ കേരളത്തിലും മാറ്റം പ്രതീക്ഷിക്കാം.

വിലയിലുണ്ടായ മാറ്റങ്ങൾ

ഇന്നലെ രാവിലെ സ്വർണത്തിന് പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയായിരുന്നു വില. ഉച്ചയോടെ 720 രൂപ വർധിച്ച് 1,08,720 രൂപയായി. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലിൻ്റെ ഫലമായി വൈകുന്നേരത്തോടെ വീണ്ടും വില ഉയർന്നു. ഗ്രാമിന് 95 രൂപ കൂടി 13,685 രൂപയും പവന് 760 രൂപ വർധിച്ച് 1,09,480 രൂപയുമായി. ഇതിന് പിന്നാലെയാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്.

വെള്ളി നിരക്കും ഡോളർ സൂചികയും

വെള്ളി ഗ്രാമിന് ഇന്നലെ രാവിലെ 245 രൂപയായിരുന്നു വിപണിവില. 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമായിരുന്നു. എന്നാൽ ഇന്ന് വെള്ളിക്ക് 50 രൂപ വർധിച്ചു. ഇന്ന് സ്വർണവില മാറാതിരുന്നത് വരാൻ പോകുന്ന വിലക്കുതിപ്പിൻ്റെ സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡോളർ സൂചിക ഇന്ന് 100.44 എന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 94.20 ആയി. കഴിഞ്ഞ ദിവസം 95 കടന്ന് രൂപ താഴേക്ക് വീണിരുന്നു.

വിലമാറ്റത്തിന് പിന്നിലെ കാരണങ്ങൾ

പശ്ചിമേഷ്യൻ യുദ്ധസാഹചര്യം സ്വർണവില ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. എന്നാൽ വിപണിയിൽ വിപരീതമായ മാറ്റങ്ങളാണുണ്ടായത്. രാജ്യാന്തര വിപണിയിൽ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവില ഇടിയാൻ പ്രധാന കാരണം. ഡോളർ കരുത്താർജിക്കുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് ചെലവേറിയതാകും. രൂപയുടെ മൂല്യം വർധിക്കുന്നത് ഇറക്കുമതി ചെലവ് കുറയ്ക്കാനും ഇടയാക്കും. ഇത്തരം ഘടകങ്ങൾ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയിലെ നിരന്തര മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വിപണി വിദഗ്ധർ വ്യക്തമാക്കുന്നു.

പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകൾ വിപണിയിൽ നിലനിൽക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഡോളർ കരുത്താർജിക്കുന്നതിനൊപ്പം ബോണ്ട് യീൽഡുകൾ വർധിക്കുന്നതും വിലമാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. വിപണികളിലുടനീളം വലിയ തോതിൽ ലിക്വിഡേഷൻ നടക്കുന്നതും സ്വർണവിപണിയിൽ കാര്യമായി പ്രതിഫലിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here