ആരാണ് ഹൂതികൾ?

0
44

ഹുതികൾ (Houthis) യെമൻ (Yemen) രാജ്യത്ത് നിന്നുള്ളവരാണ്.   യെമനിലെ ആഭ്യന്തരയുദ്ധത്തിൽ നിർണ്ണായക സ്വാധീനമുള്ള, വടക്കൻ യെമൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു വിമത വിഭാഗമാണ് ഹൂതികൾ. യെമനിലെ ഷിയാ മുസ്ലിം ഇസ്ലാമിക വിഭാഗമാണ്  ഇവർ.  ഔദ്യോഗികമായി ‘അൻസാർ അള്ളാ’ (Ansar Allah) എന്നറിയപ്പെടുന്ന ഇവർ യെമനിലെ വടക്കൻ പ്രവിശ്യകളിൽ നിന്നുള്ള ഒരു ശിയാ മുസ്ലിം സൈനിക-രാഷ്ട്രീയ പ്രസ്ഥാനമാണ്.

1992ൽ ‘അൻസാറുള്ളാ ‘ എന്ന പേരിലാണ് ഹുസൈൻ ബദ്‌റുദ്ദീൻ അൽ ഹൂതി സൈദിയുടെ നേൃത്വത്തിൽ ശിയാക്കളുടെ ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ചത്.‘ബിലീവ് യൂത്ത്’ എന്ന സംഘടനയുടെ പോഷക ഘടകമായിരുന്നു അത്. പുരോഗമന വിദ്യാഭ്യാസത്തിലും ബഹുസ്വരതയിലുമൊക്കെ ഊന്നിയുള്ള മതസാംസ്‌കാരിക പ്രവർത്തനമാണ് ഇവർ ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. പിന്നീട് പ്രസഥാനത്തിനകത്ത് തീവ്രവാദ ആശയത്തിൻറെയും മിതവാദ ആശയത്തിൻറെയും കാഴ്ചപ്പാടുകൾ വിഭാഗീയത സൃഷ്ടിച്ചു. ആക്രമണങ്ങൾ ഇവരെ സായുധ പോരാട്ടത്തിന്റെ മാർഗ്ഗത്തിലേക്ക് നയിച്ചു. ആദ്യമായി ഏറ്റുമുട്ടിയത് സാലിഹ് ഭരണകൂടത്തോടായിരുന്നു. 2004ൽ സഅദ പ്രവിശ്യയിൽ സർക്കാർ സേന നടത്തിയ ഓപ്പറേഷനിലാണ് സ്ഥാപകൻ ഹുസൈൻ അൽ ഹൂതി കൊല്ലപ്പെട്ടു,  തുടർന്നു സഹോദരൻ അബ്ദുൽ മലിക് അൽ ഹൂതി നേതൃത്വമേറ്റെടുത്തു.

അറേബ്യന്‍ പെനിന്‍സുലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മതപരമായ വൈവിധ്യങ്ങള്‍ ഉള്ള രാജ്യമാണ് യമന്‍. ജനസംഖ്യയില്‍ കൂടുതലുള്ള മുസ്ലിങ്ങളാണ്. സുന്നി, ഷിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കൂടുതലും. അന്‍സാര്‍ അല്ലാഹു എന്നാണ് ഹൂതി പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. ഇത് യമന്റെ വടക്കന്‍ ഭാഗങ്ങളിലാണ് ഉദയം കൊണ്ടത്. യമനിലെ ഷിയ ഗോത്ര വിഭാഗമാണ് ഹൂതികള്‍. സൗദി അറേബ്യയുടെ അതിര്‍ത്തിയിലെ ഗോത്ര മേഖലകളിലാണ് ഹൂതികളുടെ പ്രവര്‍ത്തനം. അതിനാലാണ് സൗദി യമനില്‍ സൈനിക നീക്കം നടത്തുന്നത്.

ഹുതികളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ:

  • രാജ്യം: യെമൻ.
  • ആസ്ഥാനം:സഅദ (Saada) പ്രവിശ്യയിൽ രൂപംകൊണ്ട ഇവർ, 2014 മുതൽ തലസ്ഥാനമായ സൻആ (Sanaa) ഉൾപ്പെടെയുള്ള വടക്കൻ യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്നു.
  • ആദർശം:ശിയാ ഇസ്ലാമിലെ സൈദി (Zaidi) വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ.
  • നേതൃത്വം:ഹുസൈൻ അൽ-ഹുതിയാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ (2004-ൽ ഇദ്ദേഹം കൊല്ലപ്പെട്ടു). നിലവിൽ സഹോദരൻ അബ്ദുൾ മാലിക് അൽ-ഹുതിയാണ് ഇതിന്റെ നേതാവ്.
  • പിന്തുണ:ഇവർക്ക് ഇറാൻ പിന്തുണയുള്ളതായി റിപ്പോർട്ടുകളുണ്ട്, എന്നാൽ ഇവർ സ്വന്തം താല്പര്യങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു.
  • സംഘർഷം:2004 മുതൽ യെമൻ സർക്കാരുമായി പോരാടുന്ന ഇവർ, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായും ഏറ്റുമുട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here