സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

0
97

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം കടന്നമണ്ണ സ്വദേശി മാധവിയുടെ (77) മരണംമാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനൻ, പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ് എന്നിവരും ഇന്ന് മരിച്ചു. ഇത് വരെ 234 മരണം സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 59504 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ ഇന്നലെ വൈകിട്ടത്തെ കണക്ക്. 38,883 പേർ ഇത് വരെ സംസ്ഥാനത്ത് രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here