കിഴക്കന്‍ കശ്മീരില്‍ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഗണ്ഡോ ഭലേസ ഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
‘ഭൂകമ്പം സ്‌കൂള്‍ കുട്ടികളെ ഭയപ്പെടുത്തി. കടകളില്‍ നിന്നിരുന്ന ആളുകള്‍ പുറത്തേക്ക് ഓടി. ഇത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തേക്കാള്‍ തീവ്രമായിരുന്നു ഇത്.’ ശ്രീനഗറില്‍ നിന്നുള്ള ഒരു പ്രദേശവാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു