ബിഹാറിലെ മഹാസഖ്യത്തിൽ വീണ്ടും വിള്ളൽ. ഹിന്ദുസ്ഥാനി അവാം മോർച്ച (ഡബ്ല്യുഇ) പാർട്ടി മേധാവി ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് സുമൻ നിതീഷ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ബീഹാർ സർക്കാരിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സന്തോഷ്. രാജി വെയ്ക്കുന്നത് വിരോധമൊന്നും ഉണ്ടായിട്ടില്ലന്ന് സന്തോഷ് സുമൻ പറഞ്ഞു.
“ഞങ്ങളുടെ പാർട്ടിയെ അവരുടെ പാർട്ടിയിൽ ലയിപ്പിക്കണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. എന്നാൽ ഞങ്ങൾ അത് അംഗീകരിച്ചില്ല. ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. ജെഡിയുവിൽ ലയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ലയിക്കാൻ നിതീഷ് കുമാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഞങ്ങൾ ലയിക്കാൻ തയ്യാറായില്ല.’ സന്തോഷ് സുമൻ പറഞ്ഞു.