പൂനെ-മുംബൈ എക്സ്പ്രസ് വേയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് നാല് പേര്‍ മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ടാങ്കറില്‍ നിന്നുള്ള പെട്രോളിന് തീപിടിച്ചാണ് നാല് പേര്‍ മരണപ്പെട്ടത്.
രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാറയിലിടിച്ചാണ് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പൂനെയില്‍ നിന്ന് മുംബൈയിലേക്കും മുംബൈയില്‍ നിന്ന് പൂനെയിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.