ദേശീയ ആയുർവേദ ദിനത്തിൽ പുതിയ വിപ്ലവം സൃഷ്‌ടിക്കാൻ കല്യാട്ടെ ഗവേഷണ സെൻ്റര്‍

0
42

ആയുര്‍വേദത്തില്‍ നൂതന വിദ്യകൾ കൊണ്ടുവരുന്നതിൻ്റ ഭാഗമായികണ്ണൂരിൽ അത്യാധുനിക സംവിധാനങ്ങളോടെ ഇൻ്റർനാഷണൽ ആയുർവേദിക്ക് റിസർച്ച് സെൻ്റർ ഒരുങ്ങുന്നു. കല്യാട് ആയുർവേദ ഗവേഷണ സെൻ്റര്‍ ഈ വർഷം അവസാനം പ്രവർത്തനം ആരംഭിക്കുന്നതിലൂടെ ആയുർവേദത്തെയും ചികിത്സ രീതിയെയും ആഗോളതലത്തിൽ ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ആയുവർവേദ ഗവേഷണവും മറ്റും നടക്കുന്നത് കുറവാണ്. ആ ഒരു പോരായ്‌മ നികത്തുന്നതിൻ്റ ഭാഗമായി കേന്ദ്ര സർക്കാർ കണ്ണൂരിൽ ഇൻ്റർനാഷണല്‍ ആയുർവേദിക്ക് റിസർച്ച് സെൻ്റർ തുടങ്ങുന്നത്. ഈ വർഷം അവസാനം പ്രവർത്തനം ആരംഭിക്കുമെന്ന് സൂപ്രണ്ട് ഡോ ജാഷി ദിനകരൻ പറഞ്ഞു. ആരോഗ്യ രംഗത്ത് പുത്തൻ ഉണർവും ആയുർവേദത്തെ ലോകം മുഴുവൻ ഉയർത്താനും സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

ദേശീയ ആയുർവേദം ദിനം

ആയുർവേദം എന്നാൽ “ജീവിതത്തിൻ്റെ ശാസ്ത്രം” എന്നാണ് അർത്ഥം. പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശന്ങ്ങൾ അകറ്റാനും സഹായിക്കുന്ന ഒന്നാണ് ആയുർവേദം. സെപ്‌റ്റംബർ 23 ദേശീയ ആയുർവേദം ദിനമായി ആചരിക്കുകയാണ്. ആയുർവേദത്തിൻ്റെ ഗുണങ്ങളും പ്രധാന്യവും മറ്റും ഒന്ന് അറിഞ്ഞാല്ലോ?.

ആയുസിൻ്റെ വേദമാണ് ആയുർവേദം. മനസിനെയും ശരീരത്തിനെയും ശുദ്ധീകരിക്കുന്ന ചികിത്സാക്രമം എന്ന വിശേഷണം കൂടിയുണ്ട് ആയുർവേദത്തിന്. രാജ്യത്തുതന്നെ ഇന്നും ശക്തമായി നിലനിൽക്കുന്ന ചികിത്സാ സംവിധാനമാണ് ആയുർവേദത്തിൽ ഉള്ളത്. പ്രതിരോധശേഷിയെ വർധിപ്പിക്കുന്ന രസായന ചികിത്സയും ആയുർവേദത്തിൻ്റെ മറ്റൊരു സവിശേഷതയാണ്.

ആരോഗ്യത്തെ നിലനിർത്തുകയും രോഗം തടയുകയും ചെയ്യുക എന്നതാണ് ആയുർവേദത്തിൻ്റെ പ്രാധാന്യം. ആയുർവേദത്തിൻ്റെ സമഗ്ര സമീപനത്തെ കുറിച്ചും ആരോഗ്യസംരക്ഷണങ്ങൾ ആയുർവേദത്തിന് പങ്കിനെക്കുറിച്ചും ബോധവൽക്കരിക്കുക എന്നതാണ് ആയുർവേദ ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. 2016 മുതൽ ധന്വന്തരി ജയന്തി ദിനത്തിലാണ് ആയുർവേദ ദിനം കൊണ്ടാടുന്നത്.

ആയുർവേദം ജനങ്ങൾക്കും ഭൂമിക്കും വേണ്ടി” എന്നതാണ് ഈ വർഷത്തെ പ്രമേയം. പ്രകൃതിയിലെ സമതുലനാവസ്ഥയെ പ്രതിനിധീകരിക്കുന്ന ശരത്കാരത്തിൽ ആണ് ആയുർവേദ ദിനം എന്നതും ശ്രദ്ധേയമാണ്. മനസിനും ശരീരത്തിനും ആത്മാവിനും ഇടയിലെ സമതുലനാവസ്ഥ പറയുന്ന ആയുർവേദങ്ങളുമായി പൊരുത്തപ്പെടുന്നു എന്നാൽ കാലാനുസൃതമായ ഗവേഷണം ആയുർവേദത്തിൽ നടന്നിട്ടുണ്ടോ എന്നത് പ്രധാന ചർച്ചാവിഷയമാണ്.

രസ സിന്ദൂരം നാനോ കാണികകളാക്കി മാറ്റുന്നത് ആയുർവേദത്തിലെ പ്രധാന പ്രക്രിയയാണ്. ഇതിൻ്റെ ഉപയോഗം സുരക്ഷിതമാണെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വൃക്ഷത്തെ പോലും പാകപ്പെടുത്തി ഔഷധമാക്കാം എന്ന ആയുർവേദത്തിൻ്റെ അറിവ് ഏറെ പ്രസക്തമാണ്. ശാസ്ത്രവിധി അനുസരിച്ച് ശുദ്ധി ചെയ്‌ത് ഉപയോഗിച്ചാൽ അർബുദകോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ സഹായിക്കും.

അമലകി രസയാനം ജീവിത ദൈർഗ്യം വർധിപ്പിക്കുമെന്നും പ്രതികൂല ഘടകങ്ങളോട് പൊരുതാനും ശരീരത്തെ സഹായിക്കുന്നതായി ഡോക്‌ടർ എംഎസ് വല്യത്താനെ പോലുള്ള പ്രതിഭാധനർ നിരീക്ഷണങ്ങളുടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രത്തിൻ്റെ ശക്തി ഉപയോഗിച്ച് ഗവേഷണത്തിലൂടെ ആയുർവേദ ഇനിയും വളർത്തേതുണ്ട്. മനുഷ്യൻ്റെ ജീവനുമായി ബന്ധപ്പെട്ട ആയതിനാൽ ആയുർവേദം പ്രത്യേക പ്രാധാന്യമർഹിക്കുന്നു ആയുർവേദത്തിലെ മാറ്റങ്ങൾക്ക് വേഗത കുറവാണ്

മുൻകാലങ്ങളിലെ ശീലങ്ങളും അറിവുകളും വർത്തമാന കാലത്തും ഭാവിയിലും ശരിയാണെന്ന് ഉറപ്പിക്കാൻ ആവില്ല. ഉപേക്ഷിക്കേണ്ടതിന് ഉപേക്ഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് ആയുർവേദ പരീക്ഷിപ്പിക്കാൻ ചെയ്യേണ്ടത്. അതിനാൽ തന്നെ ആയുർവേദ ഗവേഷകരും ഉയർന്ന ഗവേഷണങ്ങൾക്ക് ഉയർന്ന പരിഗണന നൽകേണ്ടതുണ്ട്. കണ്ണൂർ ജില്ലയിലെ കല്യാട് കേന്ദ്ര സംസ്ഥാന സർക്കാർ സംസ്ഥാന സംയുക്ത സഹകരണത്തോടെ ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here