ഇറാനില്‍ വീണ് വിപണികള്‍; നിഫ്റ്റിയും സെന്‍സെക്‌സും നഷ്ടത്തില്‍

0
49

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെന്‍സെക്‌സിലും ദേശീയ സൂചിക നിഫ്റ്റിയിലും ഒരു ശതമാനത്തിലേറെ നഷ്ടമുണ്ടായി.  സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞ് 74,517 പോയിന്റിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത് ദേശീയ സൂചിക നിഫ്റ്റി 219 പോയിന്റ് ഇടിഞ്ഞ് 23,086.70ത്തിലേക്ക് വീണു.

ടി.സി.എസ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയാണ് ഈ മണിക്കൂറില്‍ നേട്ടത്തില്‍ വ്യാപാരം നടത്തുന്നത്. ഇന്‍ഡിഗോ, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് നഷ്ടത്തില്‍ വ്യാപാരം നടത്തുന്നത്.

യുദ്ധം മൂലമുണ്ടാകുന്ന അനിശ്ചിതാവസ്ഥ വിപണിയില്‍ ഇനിയും തുടരുമെന്ന ജിയോജിത്തിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിജയകുമാര്‍ പറഞ്ഞു. ബ്രെന്റ് ക്രൂഡോയിലിന്റെ വില വീണ്ടും 108 ഡോളറിലേക്ക് എത്തിയത് വിപണിക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ പ്രതിസന്ധി മൂലം ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ക്ക് തിരിച്ചടിയേറ്റാല്‍ സ്ഥിതി ഇനിയും മോശമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത നിലയിലേക്ക് രൂപയുടെ  മൂല്യം കുപ്പുകുത്തി്. ഇതാദ്യമായി രൂപയുടെ മൂല്യം 94 രൂപ പിന്നിട്ടു. 94.15ലാണ് ഇന്ന് രൂപ വ്യാപാരം തുടങ്ങിയത്. ബുധനാഴ്ച 93.7 രൂപയിലായിരുന്നു കറന്‍സി വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം തുടങ്ങിയതിന് ശേഷം രൂപയുടെ മൂല്യത്തില്‍ 3.6 ശതമാനത്തിന്റെ ഇടിവുണ്ടായി ”’

അതേസമയം പെട്രോളിന്‍േറയും ഡീസലിന്‍േറയും എക്‌സൈസ് തീരുവ വെട്ടികുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെ എക്‌സൈസ് തീരുവ 13 രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് കുറഞ്ഞത്. ഡീസലിന്‍േറത് 10 രൂപയില്‍ നിന്ന് പൂജ്യമാക്കി കുറച്ചു. ഇന്ധനവില കൂടാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സ്വകാര്യ എണ്ണ കമ്പനിയായ നയാര എണ്ണവില വര്‍ധിപ്പിച്ചിരുന്നു. റീടെയില്‍ പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന്‍േറത് മൂന്ന് രൂപയുമാണ് കൂട്ടിയത്. മിഡില്‍ ഈസ്റ്റ് യുദ്ധപശ്ചാത്തലത്തില്‍ ആഗോള വി പണിയില്‍ എണ്ണവില ഉയരുന്ന പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിച്ചതെന്നാണ് നയാരയുടെ ന്യായം.

LEAVE A REPLY

Please enter your comment!
Please enter your name here