ബോർഡ് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്! മാർഗ നിർദേശം പുറപ്പെടുവിച്ച് സിബിഎസ്ഇ,

0
22

സമയം ഉൾപ്പെടെയുള്ള ക്രമീകരണങ്ങളെ കുറിച്ചാണ് സിബിഎസ്ഇ ബോർഡ് പ്രത്യേക നിർദേശങ്ങൾ വിദ്യാർഥികൾക്കായി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളിൽ നിന്നുള്ള 46 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതുന്നത്

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് മാർഗ നിർദേശം പുറപ്പെടുവിപ്പിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). 2026 ഫെബ്രുവരി 17 നാണ് ഈ വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളിൽ നിന്നുള്ള 46 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം സിബിഎസ്ഇ നടത്തുന്ന പരീക്ഷ എഴുതുന്നത്. സമയക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളെ കുറിച്ചാണ് സിബിഎസ്ഇ ബോർഡ് പ്രത്യേക നിർദേശങ്ങൾ വിദ്യാർഥികൾക്കായി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

രാവിലെ 10.30 ന് പരീക്ഷ

ഫെബ്രുവരി 17(ചൊവ്വാഴ്‌ച) രാവിലെ 10.30 ന് ബോർഡ് പരീക്ഷ ആരംഭിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. 10 മണി വരെയേ വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിലേയ്ക്ക് പ്രവേശനം ഉണ്ടാകുകയുള്ളൂ. രാവിലെ 10 മണിക്ക് ശേഷം ഒരു വിദ്യാർഥിയേയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും നിർദേശത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സിബിഎസ്ഇ പുറപ്പെടുവിച്ച മാർഗ നിർദേശം (ETV Bharat)

വിദ്യാർത്ഥികൾ റിപ്പോർട്ടിങ് സമയത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവസാന സമയത്തേക്ക് തിരക്കുകൂട്ടുന്നത് ഒഴിവാക്കണമെന്നും ബോർഡ് വ്യക്തമാക്കി. കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടത് വിദ്യാർഥികളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും ബോർഡ് പറഞ്ഞു.

പരീക്ഷാ കാലയളവിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദേശീയ, അന്തർദേശീയ പരിപാടികൾ, ഉന്നതതല മീറ്റിംഗുകൾ, മറ്റ് പരിപാടികൾ എന്നിവ പരീക്ഷകൾക്ക് തടസം നേരിടാത്ത രീതിയിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷ നടത്തിപ്പ് ഉപദേശക സമിതി പറഞ്ഞു.

പരീക്ഷ കാലങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക്, വഴിതിരിച്ചുവിടൽ തുടങ്ങിയവ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതകളെ മുൻ നിർത്തിക്കൊണ്ടാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നതെന്നും ബോർഡ് പറഞ്ഞു.

പരീക്ഷയ്ക്ക് പോകും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരീക്ഷാ കേന്ദ്രം കൃത്യമാണോ എന്ന് പരിശോധിക്കുക. പരീക്ഷാ ദിവസം ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ പരീക്ഷയ്ക്ക് മുമ്പ് വിദ്യാർഥികൾ പരീക്ഷാ കേന്ദ്രം സന്ദർശിക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചിട്ടുണ്ട്. യാത്ര ആദ്യം ആസൂത്രണം ചെയ്യുന്നതും സമയം കൃത്യമായി കണക്കാക്കുന്നതും ബദൽ വഴിയെക്കുറിച്ചുള്ള വിവരങ്ങൾ കൈവശം വയ്ക്കുന്നതും ഗുണം ചെയ്യും.

എല്ലാ അഫിലിയേറ്റഡ് സ്കൂളുകളിലെയും പ്രിൻസിപ്പൽമാരോടും അധ്യാപകരോടും സമയ മാനേജ്മെന്റിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകണമെന്ന് അഭ്യർത്ഥിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും സമ്മർദ്ദവും തടസ്സവുമില്ലാതെ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിലെത്താനും സമാധാനപരമായ അന്തരീക്ഷത്തിൽ പരീക്ഷ എഴുതാനും കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നിര്‍ദ്ദേശത്തിന്‍റെ ലക്ഷ്യമെന്ന് സിബിഎസ്ഇ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here