എരുക്ക് (Calotropis gigantea)

0
77

ഇന്ന് പരിചയപ്പെടുത്തുന്നത് തിരുവോണം നാള് കാരുടെ പ്രിയപ്പെട്ട സസ്യമായ എരുക്കിനെ കുറിച്ചാണ്. അടിമുടി ഔഷധ ഗുണങ്ങളാൽ നമ്മോടു അടുത്തു നിൽക്കുന്ന സസ്യമാണ് എരുക്ക്. പ്രധാനമായും വെള്ളയും നീലയും നിറത്തിൽ പൂക്കൾ കാണപ്പെടുന്നു.ശാസ് ത്രീയനാമം: Calotropis gigantea സംസ്കൃത നാമം: അർക്കം /സൂര്യാഹഃ / വിക്ഷീരഃ / ക്ഷീരപണി / വസുകഃ / ഭാസ്കരം | അളർക്കം എന്നിങ്ങനെ. വെള്ള എരുക്കാണ് ഗുണം കൂടുതൽ. വെള്ളെരുക്കിൻ പൂവ് ദേവീപൂജക്ക് പ്രധാനമാണ്. എരുക്കിന്റെ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു.

പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ് എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് എരുക്കിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പല രോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

എരുക്കില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകങ്ങളുടെ ആധുനിക പഠനങ്ങളില്‍ അവയ്ക്ക് അണുനശീകരണ ശക്തിയും കുമിള്‍ നശീകരണ ശക്തിയും ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ചില ഗവേഷകര്‍ എരുക്കിലെ ഔഷധ ഘടകങ്ങള്‍ ഉന്മാദം, വേദന, അപസ്മാരം, ഉറക്കം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സ്ഥിരീകരിക്കുന്നു. ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ വെള്ളെരിക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവുകൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്

🌸തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് ഫലം തരുന്ന ഒരു രീതിയാണ്.

🌸എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന കുറയും.

🌸 എരിക്കിൻ കറ പുരട്ടിയാൽ പാലുണ്ണി, അരിമ്പാറ എന്നിവ മാറിക്കിട്ടും

🌸സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി.

🌸കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻ്റെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു

🌸 ഇതിൻ്റെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും.

🌸എരുക്കിന്റെ പഴുത്ത ഇല oമൂന്നെണ്ണം എടുത്ത് തീയിൽ വാട്ടിയെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന മാറും.

LEAVE A REPLY

Please enter your comment!
Please enter your name here