ബിഹാറിനെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വേണം കരുതാൻ. അതിനാൽ തന്നെ വിവാദങ്ങളുമായി കിടപിടിച്ച നേതാക്കന്മാർ ഇത്തവണ മത്സര രംഗത്തുണ്ട്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ജനവിധിക്കായി ബൂത്തിലെത്തി തുടങ്ങിയത്. തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി തുടങ്ങി ഏകദേശം 22 ശക്തരായ സ്ഥാനാർഥികള്‍ വിവിധ പാർട്ടി ടിക്കറ്റുകളിൽ ഇന്ന് ജനവിധി തേടുന്നുണ്ട്.
ബിഹാർ തെരഞ്ഞെടുപ്പ് ചർച്ചയാകുന്നതിനോടൊപ്പം വാർത്തകളിൽ ഇടം പിടിക്കുന്നത് നേതാക്കന്മാരുടെ രാഷ്‌ട്രിയ ആധിപത്യവും ക്രിമിനൽ പശ്ചാത്തലവുമാണ്. ഇത്തവണയും കൊലപാതക കുറ്റത്തിന് ജയിലിൽ നിന്ന് ജനവിധി തേടുന്ന സ്ഥാനാർഥികള്‍ ബിഹാറിലുണ്ട്. ബിഹാറിനെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വേണം കരുതാൻ.
അതിനാൽ തന്നെ വിവാദങ്ങളുമായി കിടപിടിച്ച നേതാക്കന്മാർ ഇത്തവണ മത്സര രംഗത്തുണ്ട് എന്നതാണ് ശ്രദ്ധേയം. അനന്ദ് സിങ്, റിത്‌ലാൽ യാദവ്, ഒസാമ ഷഹാബുദ്ദീൻ, ഹുലാസ് പാണ്ഡെ, ശിവാനി ശുക്ല തുടങ്ങിയവർ വാർത്തകളിൽ നിറഞ്ഞ് നിന്ന സ്ഥാനാർഥികളാണ്.

ദുലാർ ചന്ദ് കൊലപാതക കേസിലാണ് അനന്ദ് സിങ് ജയിലിലായത്. ഇയാള്‍ അഴിക്കുള്ളിലായതിനാൽ തന്നെ മുതിർന്ന ജെഡിയു നേതാവ് ലല്ലൻ സിങ് തെരഞ്ഞെടുപ്പ് നേതൃത്വം ഏറ്റെടുത്തിരിക്കുകയുമാണ്. അതിനാൽ തന്നെ മൊകാമ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഇവിടത്തെ പോരാട്ടം അധികാരത്തിൻ്റെയും വ്യക്തി പ്രഭാവത്തിൻ്റെയും പരമ്പരാഗത ആധിപത്യത്തിൻ്റെയും മത്സരമായി മാറിയിരിക്കുന്നു.
ദനാപൂരിൽ നിന്ന് സരണിലേക്ക് എത്തുകയാണെങ്കിൽ ശക്തമായ പ്രതിച്ഛായയുള്ള റിത്‌ലാൽ യാദവ് വീണ്ടും ആർജെഡി ടിക്കറ്റിൽ ദനാപൂർ സീറ്റിൽ മത്സരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ തവണ ജയിലിൽ നിന്ന് തന്നെ വിജയിച്ച റിത്‌ലാലിൻ്റെ പ്രാദേശിക സ്വാധീനം ശക്തമായി തുടരുന്നു. ലാലു പ്രസാദിൻ്റെ റോഡ് ഷോയിൽ വൻ ജന പിന്തുണ ഉണ്ടായിരുന്നു.