പഴങ്ങള്‍ ധാരാളമായി ലഭിക്കുന്ന ശൈത്യകാലം. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ഈ പഴങ്ങള്‍. പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തണുപ്പ് കാലത്ത് ഊർജം നല്‍കാനും സഹായിക്കും. ആരോഗ്യത്തിന് ഉത്തമമായ ചില ശൈത്യകാല പഴങ്ങളെ അറിയാം..

ഓറഞ്ച്: വിറ്റാമിൻ സി കൊണ്ട് സമ്പന്നം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഉത്തമം.
പേരയ്‌ക്ക: വിറ്റാമിൻ സി, നാരുകള്‍ എന്നിവയാല്‍ സമ്പന്നം. പ്രതിരോധശേഷി, ദഹനം എന്നിവയ്‌ക്ക് ഉത്തമം.
ആപ്പിള്‍: വിറ്റാമിൻ സി, പെക്‌ടിൻ അടക്കമുള്ള നാരുകള്‍ എന്നിവ ധാരാളമുണ്ട്. ദഹനം, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കല്‍, രോഗപ്രതിരോധശേഷി എന്നിവയെ സഹായിക്കും.
മുന്തിരി: ഹൃദയാരോഗ്യത്തിന് ഉത്തമം. ആന്‍റിഓക്‌സിഡന്‍റുകളും അവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.