2036-ലെ ഒളിമ്പിക്സ് ഗെയിംസിന് വേദിയാകാൻ ഇന്ത്യയും രംഗത്ത്.

0
5

2036 ഒളിമ്പിക്സ് ആതിഥേയത്വം; ഇന്ത്യ ഔദ്യോഗിക പട്ടികയിൽ.

2036-ലെ ഒളിമ്പിക്സ് ഗെയിംസിന് വേദിയാകാൻ ഇന്ത്യയും രംഗത്ത്.

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ആതിഥേയത്വം വഹിക്കാൻ ഔദ്യോഗികമായി താല്പര്യം പ്രകടിപ്പിച്ച 7 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തെ മുൻനിർത്തിയാണ് ഇന്ത്യ ഒളിമ്പിക്സിനായുള്ള ബിഡ്ഡ് (Bid) സമർപ്പിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ ഖത്തർ, ജർമ്മനി, ഹംഗറി, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളാണ് ഔദ്യോഗിക പട്ടികയിലുള്ളത്.

മത്സരരംഗത്തുള്ള രാജ്യങ്ങൾ തങ്ങളുടെ വിശദമായ പ്രൊജക്റ്റ് പ്ലാൻ വരും മാസത്തിൽ (നവംബറിൽ) ഒളിമ്പിക് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കേണ്ടതുണ്ട്.

വരും വർഷങ്ങളിൽ നടക്കുന്ന വിവിധ ഘട്ടങ്ങളിലെ പരിശോധനകൾക്ക് ശേഷം 2029 പകുതിയോടെ ഒളിമ്പിക്സ് വേദി ഏതാണെന്ന് IOC ഔദ്യോഗികമായി പ്രഖ്യാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here