മാനസിക സമ്മർദ്ദം അഥവാ സ്ട്രെസ് (Stress)

0
50

മനസികമായിട്ടോ വികാരപരമായോ കൂടുതൽ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് മാനസിക സമ്മർദ്ദം അഥവാ സ്ട്രെസ് (Stress) എന്ന് പറയുന്നത്. ആ സമയത്ത് കോർട്ടിസോൾ (Cortisol) എന്ന സ്‌ട്രെസ്‌ ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. കൂടാതെ അഡ്രിനാലിൻ (Adrenaline), നോർ അഡ്രിനാലിൻ (Nor Adrenaline) തുടങ്ങിയ ഹോർമോണുകളും ഉണ്ടാകുന്നു. ഏറെ നേരം മാനസിക സമ്മർദ്ദം, വ്യക്തിക്ക് താങ്ങാൻ പറ്റാത്തതിന് അപ്പുറമാകുമ്പോൾ പ്രെഷർ സ്‌ട്രെസ് എന്ന ഗുരുതരമായ അവസ്ഥയായി മാറും. . ഇത് ഒരാൾ മാനസികമായോ വൈകാരികമായോ അനുഭവിക്കുന്ന അമിതമായ ഭാരം അല്ലെങ്കിൽ പിരിമുറുക്കമാണ്. ഇതിനെ ഗൗരവമായി കണ്ടു ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കിൽ ശാരീരികവും മാനസികവും ചിലപ്പോൾ ലൈംഗികവുമായ രോഗാവസ്ഥകളിലേക്കോ സാമൂഹികപരമായ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

സമ്മർദ്ദം ഉണ്ടാകുന്ന കാരണങ്ങൾ: തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യതകൾ, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ, മാരക രോഗങ്ങൾ.

സമ്മർദ്ദത്തിന്റെ ഫലങ്ങൾ: ശാരീരികവും മാനസികവുമായ രോഗാവസ്ഥകൾ, സാമൂഹിക പ്രശ്നങ്ങൾ, വികാരപരമായ ബുദ്ധിമുട്ടുകൾ. 

അമിതമായി മാനസിക സമ്മർദം അനുഭവിക്കുന്നവരിൽ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഉയർന്ന രക്ത സമ്മർദ്ദംഹൃദ്രോഗംപ്രമേഹംകാൻസർസ്ട്രോക്ക് തുടങ്ങിയ പല മാരക രോഗങ്ങളും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്‌ട്രെസ് ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ബാധിയ്ക്കുന്നു.

 തലച്ചോറിനെ ബാധിയ്ക്കുന്നത്‌ : സ്‌ട്രെസ്,  ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ഇത് ബാധിയ്ക്കുന്നുണ്ട്.  നമ്മുടെ  ആരോഗ്യത്തെ പല രീതിയിലും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ് സ്‌ട്രെസ്.  ഇത് ബ്രെയിന്‍ ആരോഗ്യത്തേയും ബാധിയ്ക്കുന്നു. ശരീരത്തിലെ പ്രധാന സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുന്നത് തലച്ചോറിന് ദോഷകരമാണെന്നും ഇത് ഓർമ്മക്കുറവ്, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാ കും.   കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നത് തലച്ചോറിലെ കോർട്ടെക്സ്, ഹിപ്പോകാമ്പസ് തുടങ്ങിയ ഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ശ്വസന വ്യായാമം, ധ്യാനം, 528 Hz-ൽ ട്യൂൺ ചെയ്ത സംഗീതം കേൾക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാനാകും.

കോർട്ടിസോളിന്റെ അളവ് ക്രമാതീതമായി ഉയരുന്നത് പല പ്രശ്നങ്ങൾക്കും തലച്ചോറിന് തകരാറുകൾക്കും കാരണമാകും. സമ്മർദ്ദത്തിലാണെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ ഇത് തലച്ചോറിനെ ബാധിക്കാൻ തുടങ്ങും.മോശം ചിന്തകൾ, കുറ്റബോധം, ദേഷ്യം, ദുഃഖം എന്നിവയെല്ലാം കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇവയെല്ലാം സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. നിങ്ങളുടെ തലച്ചോറിന് ഒരു യഥാർത്ഥ ശാരീരിക സമ്മർദ്ദമോ അല്ലെങ്കിൽ ഒരു യഥാർത്ഥ മാനസിക സമ്മർദ്ദമോ ഒരു സാങ്കൽപ്പിക സമ്മർദ്ദമോ തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല.

കോർട്ടെക്സിനെ ചുരുക്കുന്നു: ഉയർന്ന അളവിലുള്ള കോർട്ടിസോൾ ക്രമേണെ കോർട്ടെക്സിനെ ചുരുക്കുന്നു. ലോജിക്, കാര്യകാരണബോധം, തീരുമാനമെടുക്കൽ എന്നിവയുടെ കേന്ദ്രമാണ് കോർട്ടെക്സ്. “കോർട്ടെക്സിന്റെ അളവ് കുറയാൻ തുടങ്ങുന്നു, അതായത് നിങ്ങളുടെ തലച്ചോറിലെ കോർട്ടെക്സ് ചുരുങ്ങാൻ തുടങ്ങുന്നു. ഇത് തലച്ചോറിന് വളരെ പ്രധാനപ്പെട്ടതാണ്. ഇത്  തലച്ചോറിന്റെ കോഗ്നിറ്റീവ് ഫംഗ്ഷൻ ഏരിയയാണ്, ഇത് യുക്തിപരമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നു. ചിന്തകളെ നിയന്ത്രിക്കാനും മറ്റ് പല കാര്യങ്ങൾക്കും സഹായിക്കുന്നു.

ഹിപ്പോകാമ്പസിന്റെ അളവ് കുറയ്ക്കുന്നു:  ഉയർന്ന കോർട്ടിസോൾ അളവ് ഹിപ്പോകാമ്പസിനെ പ്രതികൂലമായി ബാധിക്കുന്നു. ഓർമ്മകൾ രൂപീകരിക്കുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹിപ്പോകാമ്പസ്. ഈ ഭാഗം കോർട്ടിസോളിനോട് വളരെ സെൻസിറ്റീവ് ആണ്. വിട്ടുമാറാത്ത സമ്മർദ്ദം ഹിപ്പോകാമ്പസിനെ ചുരുക്കുകയും ഓർമ്മശക്തി കുറയ്ക്കുകയും ചെയ്യുന്നു. അൽഷിമേഴ്സ് രോഗികളിൽ ആദ്യം ബാധിക്കപ്പെടുന്ന തലച്ചോറിന്റെ ഭാഗമാണിത്.

ഓർമ്മയെ ബാധിക്കുന്നുവിട്ടുമാറാത്ത സമ്മർദ്ദം ഓർമ്മക്കുറവിന് കാരണമാകും. ഗര്‍ഭകാല സമ്മര്‍ദം കുഞ്ഞിനെപ്പോലും ബാധിയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കോർട്ടെക്സും ഹിപ്പോകാമ്പസും സമ്മർദ്ദത്തിലാകുമ്പോൾ ഓർമ്മശക്തിയാണ് ആദ്യം നഷ്ടപ്പെടുന്നത്.  ഉയർന്ന കോർട്ടിസോൾ ലെവലുള്ള ആളുകൾക്ക് പേരുകൾ ഓർമ്മിക്കാൻ ബുദ്ധിമുട്ടുണ്ടാകുക, സാധനങ്ങൾ എവിടെ വെച്ചെന്ന് മറന്നുപോവുക, ഏകാഗ്രത കുറയുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.ഓർമ്മക്കുറവ് എപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമല്ല. വിട്ടുമാറാത്ത സമ്മർദ്ദം ഓർമ്മയെ തകരാറിലാക്കും.

വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ തടസ്സമുണ്ടാക്കുന്നു: വികാരങ്ങളെ നിയന്ത്രിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ കോർട്ടിസോൾ തടസ്സപ്പെടുത്തുന്നു. ഇത് ദേഷ്യം, ഉത്കണ്ഠ, മൂഡ് മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും.യഥാർത്ഥ അപകടവും സാങ്കൽപ്പിക സമ്മർദ്ദവും തമ്മിൽ വേർതിരിച്ചറിയാൻ തലച്ചോറിന് കഴിയില്ല. അതുകൊണ്ടാണ് ഇമോഷണൽ അവയർനെസ്സ് പ്രധാനമാകുന്നത്.

തീരുമാനമെടുക്കാനുള്ള കഴിവിനെ തകരാറിലാക്കുന്നു: ഉയർന്ന കോർട്ടിസോളിന്റെ മറ്റൊരു ദോഷം ഇത് തീരുമാനമെടുക്കാനുള്ള കഴിവിനെ തകരാറിലാക്കുന്നു എന്നതാണ്. കോർട്ടിക്കൽ പ്രവർത്തനം കുറയുമ്പോൾ തീരുമാനങ്ങൾ വിവേകമില്ലാത്തതും ചിന്തയില്ലാത്തതുമാകുന്നു. ഇത് കൂടുതൽ സമ്മർദ്ദമുണ്ടാക്കുകയും കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.സമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ഉയർന്ന കോർട്ടിസോൾ അളവിനെ നിയന്ത്രിക്കാൻ കഴിയൂ.

സ്ട്രെസ് നിയന്ത്രിയ്ക്കാൻ:  ഡയഫ്രം ഉപയോഗിച്ച് ശരിയായി ശ്വാസമെടുക്കാൻ പഠിക്കുക. നാല് സെക്കൻഡ് ശ്വാസം ഉള്ളിലേക്ക് എടുക്കുകയും ആറ് സെക്കൻഡ് പുറത്തേക്ക് വിടുകയും ചെയ്യുക. ഇത് തലച്ചോറിന് വിശ്രമിക്കാൻ കഴിയുമെന്ന സന്ദേശം നൽകുന്നു. കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.  ധ്യാനം ചെയ്യുന്നതും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.   ധ്യാനം ഇഷ്ടമല്ലെങ്കിൽ പോലും, 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ  മനസ്സിനെ ശാന്തമാക്കുക. 528 Hz-ൽ ട്യൂൺ ചെയ്ത സംഗീതം കേൾക്കുന്നതും നല്ലതാണ്.  ഇത് ശാന്തതയും മാനസിക വ്യക്തതയും നൽകുന്ന ആൽഫ ബ്രെയിൻവേവ് പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here