2024-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റീഫണ്ട് വൈകുന്നോ?

0
61

സെപ്റ്റംബര്‍ പതിനഞ്ചാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി അടയ്ക്കാനുള്ള അവസാന തീയതി.

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ ആദായനികുതി അടയ്ക്കല്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. രണ്ട് കോടിയിലേറെ നികുതി ഇതിനകം തന്നെ അടച്ച് കഴിഞ്ഞു. ഒരു കോടിയിലേറെ രൂപയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ പതിമൂന്ന് കോടി പേര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ് നികുതി പോര്‍ട്ടല്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ ഫയലിങിനോട് കൂടുതല്‍ പേര്‍ താത്‌പര്യം കാട്ടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ആദായനികുതി സംവിധാനങ്ങള്‍ക്ക് വളരെ പരിഷ്ക്കരിച്ചെങ്കിലും മിക്ക നികുതി ദായകര്‍ക്കും 2024-25 വര്‍ഷത്തെ റീഫണ്ടുകള്‍ കിട്ടിയിട്ടില്ല. ഇതിന് പ്രധാന കാരണം ഐടിആര്‍ ഫോമുകള്‍ കിട്ടാന്‍ വൈകിയതാണ്. ഇതിന് പുറമെ നടപടിക്രമങ്ങളിലെ ചില സാങ്കേതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടുന്നു.

ഈസമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലം നികുതി അടയ്ക്കാനുള്ള തീയതി ജൂലൈ31ല്‍ നി്ന് സെപ്റ്റംബര്‍ 15ലേക്ക് ഇക്കുറി മാറ്റിയത്. നിങ്ങള്‍ ആദായനികുതി അടച്ച് കഴിഞ്ഞാല്‍ ഇ വെരിഫിക്കേഷന്‍ നടത്തുകയും നാലോ അഞ്ചോ ആഴ്‌ച കൊണ്ട് അത് റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയുമാണ് പതിവ്. എന്നാല്‍ ഇക്കുറി നിരവധി ആളുകള്‍ കാത്തിരിപ്പിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സാധുവാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ആദായനികുതി ശരിയായി അടയ്ക്കുക. ഇവെരിഫിക്കേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കുക.

ആദായ നികുതി വകുപ്പ് തങ്ങളുടെ സംവിധാനങ്ങളെല്ലാം പരിഷ്ക്കരിച്ചിട്ടുണ്ടെന്ന് നികുതി വിദഗ്ദ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ യോഗേന്ദ്ര കപൂര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 26എഎസ്, ടിഐസ്, എഐഎസ് തുടങ്ങിയവയിലുള്ള വിവരങ്ങള്‍ നോക്കുക. ആദായനികുതി അടച്ച് കഴിഞ്ഞാല്‍ സ്വാഭാവികമായി ഏഴ് ദിവസത്തിനം റീഫണ്ടുകള്‍ കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. നികുതി ദായകന്‍ നല്‍കിയിട്ടുള്ള വിവരങ്ങളും നികുതി അടയ്ക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങളും തമ്മില്‍ ഒത്തു നോക്കിയ ശേഷമാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

റീഫണ്ടിന്‍റെ സ്ഥിതിഗതികള്‍ അറിയാനുള്ള മാര്‍ഗങ്ങള്‍

ഔദ്യോഗിക സൈറ്റ് വഴിയോ എന്‍എസ്‌ഡിഎ്‍ വഴിയോ ആദായനികുതി റീഫണ്ട് വിവരങ്ങള്‍ പരിശോധിക്കാനാകും. ഇതെങ്ങനെയെന്ന് പരിശോധിക്കാം.

ആദായനികുതി പോര്‍ട്ടല്‍ വഴി

ആദ്യം ആദായനികുതി പോര്‍ട്ടലായ https://www.incometax.gov.in/iec/foportal/ല്‍ നിങ്ങളുടെ പാനും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്‌ത് കഴിഞ്ഞാല്‍ ഇഫയല്‍ എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക. ഇന്‍കം ടാക്‌സ് റിട്ടേണ്‍സിലേക്ക് പോകുക പിന്നീട് വ്യ ഫയല്‍ റിട്ടേണ്‍സില്‍ കയറുക. അവിടെ നിങ്ങള്‍ക്ക് ഫയല്‍ ചെയ്‌ത ആദായനികുതി വിവരങ്ങള്‍ എല്ലാം ലഭ്യമാകും. ഇവിടെ 2024-24 സാമ്പത്തിക വര്‍ഷത്തില്‍ ക്ലിക്ക് ചെയ്‌ത് വ്യൂ ഡീറ്റെയില്‍സ് നോക്കുക. ഇവിടെ നിന്ന് നിങ്ങളുടെ ആദായനികുതി പ്രക്രിയകള്‍ നടന്നിട്ടുണ്ടോയെന്നും നിങ്ങള്‍ക്ക് പണം തിരികെ കിട്ടിയിട്ടുണ്ടോയെന്നും അറിയാനാകും. അതോ ഇപ്പോഴും ഇത് കിട്ടിയിട്ടില്ലെന്നതോ ഇനി എന്ത് വേണമെന്നതും അതില്‍ നിന്ന് അറിയാം

എന്‍എസ്‌ഡിഎല്‍ വെബ്‌സൈറ്റ്

പേജില്‍ പോയ ശേഷം റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കുക. പാന്‍ നമ്പര്‍ നല്‍കിയ ശേഷം 2025-26വര്‍ഷം നോക്കുക. കാപ്ചെ കോഡ് പൂരിപ്പിക്കുക. പിന്നീട് പ്രൊസീഡില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പണം തിരികെ കിട്ടിയിട്ടുണ്ടോയെന്ന് അറിയാനാകും. അതോ നടപടി ക്രമം നടക്കുകയാണോ അതോ ഇപ്പോഴും ഇത് പരിശോധിച്ച് കൊണ്ടിരിക്കുകയാണോയെന്നും അറിയാനാകും.

നിശ്ചിത സമയത്തിനുള്ളിലും റീഫണ്ട് പൂര്‍ത്തികരീച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്‍റെ ഹെല്‍പ് ഡെസ്‌കിനെ ബന്ധപ്പെടാം. അതല്ലെങ്കില്‍ നിങ്ങളുടെ നികുതി ഉപദേശകനുമായി ബന്ധപ്പെടാം.

ജൂലൈ 29ലെസര്‍ക്കാര്‍ കണക്ക് പ്രകാരം 2.10 കോടി ആദായനികുതികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 2.03കോടി പരിശോധിച്ച് കഴിഞ്ഞു. 1.13 കോടി ആദായനികുതി നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആദായനികുതി പോര്‍ട്ടലില്‍ ആകെ 13.18 കോടി ആളുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here