വയൽ ചുള്ളി Hygrophila auriculata 🍀🌸🍀🌸🍀🌸🍀🌸

0
111

ഒരു ദിവ്യ ഔഷധിയെ ആണ് . വയൽചുള്ളി. വയലുകളിൽ ധാരാളം കണ്ടിരുന്നത് കൊണ്ടാവാം ഈ പേര് സിദ്ധിച്ചത്. ജലസാനിധ്യം കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഔഷധിയാണ് വയൽ ചുള്ളി.ഒരുപാട് രോഗങ്ങൾക്കുള്ള പ്രധിവിധി കൂടിയാണ് ഇവൾ. വയൽചുള്ളി പൂക്കൾ നീലനിറമുള്ളതാണ്‌. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി നല്ല ജലസമൃദ്ധിയുള്ള മണ്ണിലാണ് സാധാരണ മുളയ്ക്കാറുള്ളത്. *കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി പേരുണ്ട് .
വേര്, ഇല, വിത്ത് എന്നിവ ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു*.

നമ്മുടെ നിത്യ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഒരു ദിവ്യ സസ്യമാണ് വയൽചുള്ളി.

ശരീരത്തിലെ നീര്, വീക്കം,ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങൾ അതിനപ്പുറം നല്ലൊരു വാജീകരണ ഔഷധമായും വയൽചുള്ളി ഉപയോഗിക്കാറുണ്ട്.

🌸വയൽചുള്ളി സമൂലം ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ മൂത്രത്തിൽ പഴുപ്പ് മാറിക്കിട്ടും

🍀വയൽചുള്ളി കഷായം ശരീര പുഷ്ടിക്ക് വളരെ നല്ലതാണ്.അതുപോലെ വയൽചുള്ളി വിത്തു അരച്ചു പാലിൽ ചേർത്തു സേവിച്ചാൽ പുരുഷ ലൈംഗികതക്ക് നല്ലതാണ്.

🌸രക്തവാതത്തിന് വയല്‍ചുള്ളിയുടെ വേരിന്റെ കഷായമാണ് ഉത്തമം. വയൽ ചുള്ളി സമൂലം അരച്ച് നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് പൂർണ്ണമായും മാറിക്കിട്ടും.

🍀വയൽ ചുള്ളിവിത്ത് ഉണക്കിപ്പൊടിച്ചത് അഞ്ച് ഗ്രാംവീതം-ഒരു ടീസ്പൂൺ ശുദ്ധമായ ചെറുതേനിൽ ചേർത്ത് ദിവസവും രാത്രി കിടക്കാൻന്നേരം കഴിച്ചാൽ പുരുഷൻമാരുടെ ലിംഗ ബലഹീനത പരിഹരിക്കാൻ കഴിയും.
ഔഷധയോഗങ്ങൾ നമ്മുടെ അറിവിനു വേണ്ടിയാണ്. സ്വയം ചികിത്സ വേണ്ട.നല്ല വൈദ്യനെ സമീപിക്കുക.
🍀🌸🍀🌸🍀🌸🍀🌸

നമ്മുടെ വയലേലകളിലും തോട്ടുവരമ്പതും നീല പൂക്കളുടെ നയന മനോഹര ദൃശ്യഭംഗി സമ്മാനിക്കുന്ന വയൽചുള്ളി എന്ന സുന്ദരിയെ ഇല്ലാതാക്കല്ലേ…..സംരക്ഷിക്കാം നമ്മുടെ കയ്യെത്തും ദൂരത്തു നമ്മുടെ മുറ്റത്തു നട്ടു വളർത്താം…..നാട്ടു വൈദ്യവും ആയുർവേദവും വളരട്ടെ…കൂടെ പ്രകൃതിയോടുള്ള നമ്മുടെ സമീപനവും വലുതാകട്ടെ…..

LEAVE A REPLY

Please enter your comment!
Please enter your name here