കാൻസർ പ്രതിരോധ വാക്സിൻ വികസിപ്പിച്ച് റഷ്യ.

0
77
റഷ്യ വികസിപ്പിച്ച കാൻസർ വാക്സിനാണ് എൻട്രോമിക്സ്. കാൻസറിനുള്ള പ്രതിരോധ വാക്സിൻ എന്റെറോമിക്സ് പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടിയതായി റഷ്യ. വാക്സിൻ ഉപയോ​ഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ​ഗവേഷകർ പറഞ്ഞു. കീമോതെറാപ്പി പോലുള്ള ചികിത്സാരീതിക്ക് ബദൽ എന്ന രീതിയിലാണ് ​ഗവേഷകർ വാക്സിൻ അവതരിപ്പിച്ചിരിക്കുന്നത്…….
നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്ററും ഏം​ഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയും സംയുക്തമായി ചേർന്ന് നടത്തിയ ​ഗവേഷണത്തിനൊട. ട്രയലിനൊടുവിലാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചത്. വാക്സിൻ ട്യൂമറിനെ ചുരുക്കുക മാത്രമല്ല ട്യൂമറിന്റെ വളർച്ച അറുപതുമുതൽ എൺപതുശതമാനം വരെ  മെല്ലെയാക്കിയെന്നും ​ഗവേഷകർ പറയുന്നുണ്ട്. നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോ​ഗിക്കുന്നത്. അതിവേ​ഗം വളരുന്ന മസ്തിഷ്കാർബുദം, ചിലയിനം  സ്കിൻ കാൻസറുകൾ, കണ്ണിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള വാക്സിനുകൾക്കായുള്ള പ്രവർത്തനങ്ങളും പുരോ​ഗമിക്കുന്നുണ്ട്.

mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച, ഓരോ രോഗിക്കും അനുസരിച്ച് വ്യക്തിഗതമായി തയ്യാറാക്കുന്ന ഒരു കാൻസർ വാക്സിനാണിത്. കോവിഡ്-19 വാക്സിനുകളിൽ ഉപയോഗിച്ച അതേ സാങ്കേതികവിദ്യയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും ഇത് പരിശീലിപ്പിക്കുന്നു. കാൻസർ കോശങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും സഹായിക്കുന്ന നാല് നിരുപദ്രവകാരികളായ വൈറസുകളെയും ഇത് ഉപയോഗിക്കുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷിതത്വവും ഈ വാക്സിൻ കാണിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്ററോമിക്‌സ്‌ വാക്‌സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം ഉറപ്പാക്കാനായതായി റഷ്യ അവകാശപ്പെട്ടു. അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും ഇല്ലായ്‌മ ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഈ വാക്‌സീൻ, പരമ്പരാഗത അര്‍ബുദ ചികിത്സയായ കീമോതെറാപ്പിയേക്കാൾ സുരക്ഷിതമാണെന്ന്‌  നിര്‍മ്മാതാക്കൾ പറയുന്നു.

കാൻസറിന് പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും കഴിഞ്ഞവർഷം റഷ്യ വ്യക്തമാക്കിയിരുന്നു. സ്വന്തമായി വികസിപ്പിച്ച കാൻസർ  പ്രതിരോധ വാക്സിന്റെ വിതരണം അടുത്തകൊല്ലം ആദ്യം ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
വാക്സിൻ സ്വീകരിച്ച രോഗികളിൽ ട്യൂമറുകൾ ചുരുങ്ങുകയും പാർശ്വഫലങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്തതായി ഗവേഷകർ പറയുന്നു. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് നിലവിൽ വാക്സിൻ. അനുമതി ലഭിച്ചാൽ, പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ആദ്യത്തെ വ്യക്തിഗതമാക്കിയ mRNA കാൻസർ വാക്സിൻ ആയി ഇത് മാറും.

 

LEAVE A REPLY

Please enter your comment!
Please enter your name here