അന്ധവിശ്വാസം ഉപേക്ഷിക്കൂ, പോഷക സംപുഷ്ട ഔഷധമായ കടപ്ലാവ് നട്ടുപിടിപ്പിക്കൂ .🍀

0
107

ചീമചക്ക, ശീമച്ചക്ക, കടച്ചക്ക, ബ്രഡ് ഫ്രൂട്ട് എന്നെല്ലാം പേരുകൾ ഉണ്ട്. നമ്മുടെ മണ്ണിൽ നന്നായി വളരും.   കീട ശല്യവും ഇല്ല. അരിയും കപ്പയും ഒരു Stable Food എന്നു പറഞ്ഞാൽ അവ ഒരു നേരത്തെ ഭക്ഷണമായിത്തന്നെ  ഉപയോഗിക്കാം എന്നർഥം.ഇതു പോലെ തന്നെ ഒരു നേരത്തെ ഭക്ഷണമായിത്തന്നെ നമ്മൾക്കു കടച്ചക്ക ഉപയോഗിക്കാം. ചോറിൻ്റെ കൂടെ കറിയായി തരം താഴ്ത്താതെ ചോറിനു പകരം ഉപയോഗിക്കാവുന്ന ഭക്ഷണമാണ് സംപൂർണ്ണ ഭക്ഷണമായ കടച്ചക്ക.

കടച്ചക്കയിൽ നല്ല അളവിൽ കാർ ബോഹൈഡ്രേറ്റ് & ഫൈബർ അടങ്ങിയിട്ടുണ്ട്.
100 gm ചോറിൽ 30 gm കാർബോഹൈഡേറ്റ് ഉണ്ടെങ്കിൽ തുല്യമായ അളവിൽ കാർ ബോഹൈഡ്രേറ്റ് കടച്ചക്കയിലും ഉണ്ട്.
🍀🌺🍀🌺🍀🌺🍀🌺
Saധാരണ ചക്കയിൽ
കാർബോഹൈഡ്രേറ്റ് 21gm ആണങ്കിൽ ചീമച്ചക്ക (കടച്ചക്ക) യിൽ ഇത് 27 gm ഉണ്ട്.നമ്മൾ കഴിക്കുന്ന ചോറിൽ ഫൈബറിൻ്റെ അളവ് കുറവാണ്. എന്നാൽ സാധാരണ ചക്കയിൽ ഫൈബർ 1.5 gm ഉള്ളപ്പോൾ ശീമ ചക്കയിൽ മൂന്നിരട്ടി, അതായത് ഏകദേശം 4.7 gm വരെ കാണുന്നു.
കൊളസ്ട്രോൾ കുറയ്ക്കുവാനും, ദഹനപ്രശ്നങ്ങൾ, മലബന്ധം, പൈൽസ്, ലിവർ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുവാനും ഈ അധിക ഫൈബർ സാന്നിദ്ധ്യം സഹായിക്കുന്നു.
🍀🌺🍀🌺🍀🌺🍀🌺
ഉയർന്ന അളവിൽ വിറ്റമിൻ C, കൂടിയ അളവിൽ പൊട്ടാസ്യം എന്നിവ കടച്ചക്കയിൽ ഉണ്ട്.  ഇത് ഹൃദയത്തിൻ്റെ പ്രവർത്തനം ത്വരിതപ്പെടുത്തുവാനും BP കുറയ്ക്കുവാനും സഹായിക്കും.

ചീമച്ചക്കയിലെ ആൻ്റി ഓക്സിഡൻ്റുകൾ ഓട്ടോ ഇമ്യൂൺ രോഗങ്ങളും പരിഹരിക്കുന്നു.

🍀താരൻ ഇല്ലാതാകുവാൻ
മുടി വളരുവാൻ
ചർമ്മ രോഗങ്ങൾ ഒഴിവാകുവാൻ ത്വക്കിന്നു മൃദുത്വവും തിളക്കവും ലഭിക്കുവാൻ
ശ്വാസകോശ രോഗങ്ങൾ മാറുന്നതിന് തുമ്മൽ, അലർജി, ശ്വാസംമുട്ടൽ എന്നിവ ഇല്ലാതെയാകുന്നതിന് ഒക്കെ ശീമച്ചക്ക കഴിക്കുന്നത് നല്ലതാണ്.

🍀കൂടാതെ കടച്ചക്കയിൽ കൊഴുപ്പും പ്രോട്ടീനും തുലോം കുറവാണ്.

🍀ഷുഗർ രോഗികൾ ചോറിന് ഒപ്പം കടച്ചക്ക കറിയായി കഴിച്ചാൽ ഷുഗർ രോഗം വർദ്ധിച്ചേക്കാം.  കാരണം അരിയും കടച്ചക്കയും തുല്യ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ്.കടച്ചക്ക തനിയെ ഒരു നേരത്തെ ഭക്ഷണമായിട്ടു വേണം കഴിക്കുവാൻ.

നോൺവെജ് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന ഒമേഗ-3 & 6 കടച്ചക്കയിൽ നിന്നും ലഭിക്കുമെന്നതിനാൽ സസ്യാഹാരികൾക്ക് കടച്ചക്ക നല്ല ഭക്ഷണമാണ്.

🍀ചില നാടുകളിൽ കടപ്ലാവ് കായ് ഉണ്ടായാൽ കടം കയറി മുടിയും എന്നൊരു തെറ്റായ ധാരണയും ഉള്ളതായി കേട്ടിട്ടുണ്ട്.  ഫലമോ? തമിഴ്നാട്ടിൽ വ്യാപകമായ രീതിയിൽ കടപ്ലാവ് നട്ടുപിടിപ്പിച്ച് കേരളത്തിലേക്ക് കടച്ചക്ക കയറ്റി അയച്ച് തമിഴന്മാർ ലാഭം കൊയ്യുന്നു.

🍀 അന്ധവിശ്വാസം ഉപേക്ഷിക്കൂ, പോഷക സംപുഷ്ട ഔഷധമായ കടപ്ലാവ് നട്ടുപിടിപ്പിക്കൂ .🍀

🍀ഭക്ഷണത്തിലൂടെ രോഗ പ്രതിരോധeശഷി നേടൂ. ഒരു ചെടിയും ഒരു മരവും മനുഷ്യരെ കൊല്ലാൻ വേണ്ടി പ്രകൃതിയിൽ വളരുന്നില്ല.
🍀🌺🍀🌺🍀🌺🍀🌺

LEAVE A REPLY

Please enter your comment!
Please enter your name here