പ്രധാൻ മന്ത്രി അന്നദത്ത ആയ് സംരക്ഷൻ അഭിയാൻ പദ്ധതി

0
17

പ്രധാൻ മന്ത്രി അന്നദാത്ത ആയ് സംരക്ഷൻ അഭിയാൻ (PM-AASHA) കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് അർഹമായ വില ഉറപ്പാക്കാനും, താങ്ങുവില (MSP) സംരക്ഷിക്കാനും കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ്.  വഴി, ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വില ഉറപ്പാക്കി, ശക്തമായ സംഭരണ സംവിധാനത്തിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും മൂന്ന് ഘടകങ്ങളിൽ ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നതിന് പ്രൈസ് സപ്പോർട്ട് സ്കീം, പ്രൈസ് ഡെഫിഷൻസി പേയ്മെന്റ് സ്കീം, പൈലറ്റ് ഓഫ് പ്രൊക്യുമെന്റ് ആന്റ് സ്റ്റോക്കിസ്റ്റ് സ്കീം എന്നിവയാണത്.

PM-AASHA പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
  • അർഹമായ വില: കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്നു.
  • താങ്ങുവില സംരക്ഷണം: ഉൽപ്പാദനച്ചെലവിനേക്കാൾ 1.5 മടങ്ങ് താങ്ങുവില ഉറപ്പാക്കുന്നു.
  • സംഭരണ സംവിധാനം: സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് മികച്ച സംഭരണ സംവിധാനം ഒരുക്കുന്നു.
  • കർഷക ക്ഷേമം: കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും, അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.
കർഷക അനുകൂല സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉൽപന്നങ്ങൾക്ക് അർഹമായ വില ലഭിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ രൂപം നൽകിയ പദ്ധതികളിൽ ഒന്നാണ് പ്രധാൻ മന്ത്രി അന്നദത്ത ആയ് സംരക്ഷൻ അഭിയാൻ അഥവാ പിഎം – ആശാ പദ്ധതി.  ഈ കേന്ദ്ര പദ്ധതി സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ചാണ് നടപ്പിലാക്കുക. ശക്തമായ സംഭരണ സംവിധാനത്തിലൂടെയാണ് പദ്ധതി ആവിഷേകരിച്ചിരിക്കുന്നത്.
കർഷകരുടെ ക്ഷേമത്തിനായും ദീർഘദൂരം മുന്നോട്ടുപോകുന്നതിനും കർഷകരുടെ വരുമാനം സംരക്ഷിക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എന്ന തത്വം പാലിച്ചുകൊണ്ട് വിരിപ്പ് കൃഷി വിളകളുടെ താങ്ങുവില സർക്കാർ ഇതിനകം വർധിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ, കർഷകർക്ക് വിളവിനേക്കാൾ മികച്ച വില ലഭിക്കുമെന്നും, അവർക്ക് സാമ്പത്തികമായി ദീർഘദൂര ഗുണങ്ങൾ ലഭിക്കുമെന്നുമാണ് സർക്കാർ വിശ്വസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here