‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

0
1

രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് ആവശ്യപ്പെടുന്നത്. ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും രമ്യ ഹരിദാസ് അവഹേളിച്ചുവെന്നും വിമർശനം. കെപിസിസി വൈസ് പ്രസിഡന്റ് പദവിക്ക് രമ്യ അർഹയല്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. രമ്യയെ മാറ്റിനിർത്തിയില്ലെങ്കിൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.കോൺഗ്രസ് നേതൃത്വം ആർജ്ജവം കാണിക്കണമെന്നും ഷാജിർ അറാഫത്ത് പറയുന്നു. തിരുവനന്തപുരം ചിറയിൻകീഴിലെ കയ്യാങ്കളിയ്ക്ക് പിന്നാലെ, സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് എംഎൽ‌എ രമ്യാ ഹരിദാസ് നടത്തിയ നീക്കങ്ങളിൽ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. സ്റ്റാഫ് നിയമനത്തിൽ രമ്യ കത്ത് നൽകിയെങ്കിൽ അത് അഭികാമ്യമല്ലെന്നും, കയ്യാങ്കളി പാർട്ടിയ്ക്ക് സൽപേര് ഉണ്ടാക്കിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

ഷാജിർ അറാഫത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് എന്ന പദവിക്ക് ഒട്ടും അർഹയല്ല താനെന്ന് തെളിയിച്ച രമ്യ ഹരിദാസിനെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താനുള്ള ആർജ്ജവം കോൺഗ്രസ് നേതൃത്വം കാണിക്കണം ഇല്ലായെങ്കിൽ പാർട്ടി വലിയ വില നൽകേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here