ഫാറ്റി ലിവർ അകറ്റാൻ മുരിങ്ങയില;

0
11

നമ്മുടെ വീട്ടുമുറ്റത്തെ ‘അത്ഭുത മരം’ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങക്കായയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാമെങ്കിലും മുരിങ്ങയിലയ്ക്ക് കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് വില്ലനായി മാറുന്ന ഫാറ്റി ലിവർ എന്ന അവസ്ഥയെ പ്രതിരോധിക്കാൻ മുരിങ്ങയില മികച്ചതാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദിവസവും മുരിങ്ങയില കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഡോ.വിവേക് ജോഷി പറഞ്ഞു.

 

കരളിന് ചുറ്റും അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ചില പ്രത്യേക ഘടകങ്ങൾ ഈ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു. മുരിങ്ങയിലയിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കോശങ്ങളെ തകരാറുകളിൽ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ മുരിങ്ങയില സഹായിക്കും. ഇത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. ശരീരത്തിലെയും കരളിലെയും അനാവശ്യ വിഷാംശങ്ങളെ പുറന്തള്ളാൻ മുരിങ്ങയില സഹായിക്കുന്നു. ഇത് കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നു. ശരീരത്തിലെ മെറ്റബോളിസം കൃത്യമായി നടക്കാൻ മുരിങ്ങയില സഹായിക്കുന്നതിലൂടെ അമിതഭാരം കുറയ്ക്കാനും അതുവഴി ഫാറ്റി ലിവർ സാധ്യത ഇല്ലാതാക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here