വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം

0
36

ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്‍റെ നില ഗുരുതരമാണ്.

കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായത്. വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. ഇരുചക്രവാഹനങ്ങളിലാണ് വിജയ്‍യുടെ കാറിനെ ഇവര്‍ പിന്തുടര്‍ന്നത്. ഇതിനിടെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ ഇവരെ അവിടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here