മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം ജീവനക്കാരുടെ സംഘടനകൾ പിൻവലിച്ചു. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം ഏർപ്പെടുത്തുന്നതും ശനിയാഴ്ച അവധി നൽകുന്നതും പരിശോധിക്കാൻ ഉന്നത സമിതിയെ നിയോഗിക്കാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനയായ യുഎഫ്ബിയുവും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.









