തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി

0
99

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി  വി. ശിവൻകുട്ടി. ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.കൂടുതൽ വികസന പദ്ധതികൾ നേമത്തെ യാഥാർത്ഥ്യമാക്കാൻ ജനങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമെന്നാണ് സർക്കാർ ചിലവിലുള്ള അഭ്യർത്ഥന.

മന്ത്രിയുടെ ഔദ്യോഗിക വിലാസം ഉപയോഗിച്ചാണ് വോട്ട് ചോദിക്കുന്നത്. വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള നോട്ടീസ് അച്ചടിച്ചിരിക്കുന്നത് പോലും സർക്കാരിന്റെ പണം ഉപയോഗിച്ചാണ്.തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് വി. ശിവൻകുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് വ്യക്തം. ചട്ടം ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടാൽ ശിവൻകുട്ടിയെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റിനിർത്താൻ സാധ്യതയുണ്ട്. അഥവാ നിയമസഭയിൽ എത്തിയാൽ തന്നെ അയോഗ്യനാക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here