ഇതിനെ നീല ജാവ വാഴപ്പഴം എന്ന് പറയുന്നു. അടുത്തിടെ, ഈ ഇനം വാഴപ്പഴം ഇന്റർനെറ്റിൽ വലിയ തരംഗമായി, ഒരു വ്യക്തി ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും അത് വാനില ഐസ്ക്രീം പോലെയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു!
വാനില ഐസ്ക്രീമിൻറെ രുചിയുള്ള നീല ജാവ വാഴപ്പഴം ഇന്റർനെറ്റിൽ വലിയ ട്രെൻഡിങ്ങിൽ ആയിരുന്നു. പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറത്തിലുള്ള വാഴപ്പഴങ്ങൾ നമ്മൾക്ക് സുപരിചിതമാണ്. എന്നാൽ അത്യപൂർവം മാത്രം കണ്ടുവരുന്ന ഒരു വാഴപ്പഴമാണ് നീല ജാവ വാഴപ്പഴം. വളരെ പോഷകഗുണമുള്ള ഈ വാഴപ്പഴം ലോകമെമ്പാടും ജനപ്രിയമാണ്.
ഒഗിൽവിയിലെ മുൻ ഗ്ലോബൽ ചീഫ് ക്രിയേറ്റീവ് ഓഫീസർ താം ഖായ് മെങ് തന്റെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, “നീല ജാവ വാഴപ്പഴം നടാൻ ആരും എന്നോട് പറയാത്തത് എന്ത് കൊണ്ടാണ്? അവിശ്വസനീയമാംവിധം അവ ഐസ്ക്രീം പോലെയാണ്” എന്നാണ്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് പ്രാഥമികമായി തെക്കുകിഴക്കൻ ഏഷ്യയിലാണ് വളരുന്നത്, ഹവായിയിൽ ഇത് വളരെ ജനപ്രിയമാണ്, ഇതിനെ ‘ഐസ്ക്രീം വാഴപ്പഴം’ എന്നും വിളിക്കുന്നു. നല്ല മധുരമുള്ള പഴമാണ് ഇത്.
ഈ പഴത്തെക്കുറിച്ചുള്ള വിശദമായ വസ്തുതകളുള്ള ഒരു അമസോപീഡിയ ലിങ്ക് പരാമർശിച്ച ഒരു ട്വീറ്റ് ചെയ്ത ശേഷം അദ്ദേഹം തുടർന്ന് പറഞ്ഞു അമസോപീഡിയ പ്രകാരം, ഈ നീല ജാവ വാഴപ്പഴങ്ങൾ മൂസ അക്കുമിനാറ്റ, മൂസ ബാൽബിസിയാന എന്നിവയുടെ ഒരു ട്രൈപ്ലോയിഡ് സങ്കരയിനമാണ്. അവയ്ക്ക് 15 മുതൽ 20 അടി വരെ ഉയരത്തിൽ വളരാൻ കഴിയും, മരത്തിന്റെ ഇലകൾക്ക് പച്ച നിറമായിരിക്കും. കൂടാതെ, ഒപ്റ്റിമൽ വളർച്ചയ്ക്ക് 40 ഫാരൻഹീറ്റ് താപനില ആവശ്യമാണ്. ഫിജിയിൽ ഇവയെ ‘ഹവായിയൻ ബനാന’ എന്നും ഫിലിപ്പീൻസിൽ ‘ക്രീ’ എന്നും മധ്യ അമേരിക്കയിൽ ‘സെനിസോ’ എന്നും വിളിക്കുന്നു.
എന്നിരുന്നാലും, ഈ വാഴപ്പഴങ്ങൾ വളരെ അപൂർവമാണ്, തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലാണ് ഇവ പ്രധാനമായും വളരുന്നത്.
ഈ വാഴപ്പഴങ്ങളും മറ്റ് ഇനങ്ങളെപ്പോലെ നാരുകൾ, മാംഗനീസ്, വിറ്റാമിൻ സി, ബി 6 എന്നിവയാൽ സമ്പന്നമാണ്. ഇതോടൊപ്പം, അവയിൽ ചില അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, തയാമിൻ, സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട്.






