തിരുനാവായ ദക്ഷിണഭാരതത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനമാകുന്നു.
മാഘമഹോൽസവും, കേരള കുംഭമേളയും തിരുനാവായയെ ഭക്ഷിണഭാരതത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായി മാറ്റുകയാണ്.നിരവധി ചരിത്രപരവും, ആദ്ധ്യാത്മികവും, പൗരാണികവും, സാംസ്കാരികവുമായ സ്മരണകളുറങ്ങുന്ന പവിത്ര ഭൂമിയാണ് തിരുനാവായ .
മാമാങ്കത്തിൻ്റെ സ്മരണകൾ ഉറങ്ങുന്ന മണ്ണ്. ഒരു സംസ്കാരത്തെ പാലൂട്ടി വളർത്തിയ ഭാരതപ്പുഴയുടെ തീരങ്ങൾ . ദക്ഷിണ കാശി . പിതൃതർപ്പണത്തിനായി പതിനായിരങ്ങൾ ഒഴുകിയെത്തുന്ന പുണ്യഭൂമി. നിരവധി മഹാരഥൻമാരുടെ ഓർമ്മകൾ ചിതാഭസ്മ മായി നിമജ്ജനം ചെയ്ത നിളയോരങ്ങൾ .
നാവാമുകുന്ദക്ഷേത്രം തല ഉയർത്തി ഭാരപ്പുഴയുടെ തീരത്തെ ലോക ഭൂപടത്തിൽ എത്തിക്കുന്നു. ചുറ്റുഭാഗത്തായി നിരവധി ക്ഷേത്രങ്ങൾ . ത്രിമൂർത്തി സംഗമ ഭൂമി. ബഹ്മാവിഷ്ണു മഹേശ്വരൻമാർ. തൊട്ടടുത്തായി മാർക്കണ്ഡേയൻ്റെ സ്മരണകൾ ഉണർത്തുന്ന തൃപ്രങ്ങോട് മഹാശിവക്ഷേത്രം .
നാവാമുകുന്ദന് കാണാവുന്ന ദൂരത്തിൽ ബ്രഹ്മാവിൻ്റെ ക്ഷേത്രം . കുറ്റിപ്പുറം പാലത്തിനരികിലായി മിനി പമ്പയുടെ തീരത്ത് മല്ലൂർ ശിവപാർവ്വതി ക്ഷേത്രം ആലത്തിയൂരിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രം കേരളത്തിലെ ഏറ്റവും നീളം കൂടിയ തിരൂരിനെയും, പൊന്നാനിയെയും ബന്ധിപ്പിക്കുന്ന ചമ്രവട്ടം പാലം അതിൻ്റെ തീരത്തായി പ്രശസ്തമായ ചമ്രവട്ടം അയ്യപ്പ ക്ഷേത്രം ഗരുഡൻ കാവ് ക്ഷേത്രം തൃക്കണ്ടിയൂർ ശിവക്ഷേത്രം മേൽപ്പത്തൂരിൻ്റെ ഉപാസനമൂർത്തിയായിരുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം മലബാറിലെ മഹോൽസവം നടക്കുന്ന വൈരങ്കോട് ഭഗവതി ക്ഷേത്രം തൊട്ടടുത്തായി ഏറ്റവും വലിയ ക്ഷേത്രക്കുളവും, വലിയ ബലിക്കല്ലുമുള്ള കൻമനം ശ്രീ മഹാശിവക്ഷേത്രം കേരളത്തിലെ പ്രശസ്തമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം ഈ പുണ്യക്ഷേത്രങ്ങൾ ഈ ഗ്രാമങ്ങളെ പുണ്യസങ്കേതങ്ങളാക്കി മാറ്റുന്നു വെട്ടത്തുനാടിൻ്റെ ചരിത്രം ഓർമ്മകളിൽ നിറയുന്ന ചരിത്ര ഭൂമിക.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ്റെ ജന്മം കൊണ്ട് പവിത്രമായ തുഞ്ചൻ പറമ്പ് ഭക്ത കവി പൂന്താനത്തിൻ്റെ ജന്മദേശം വിളിപ്പാടകലെ മേൽപ്പത്തൂർ ഭട്ടതിരിപ്പാടിൻ്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ മേൽപ്പത്തൂർ ഗ്രാമം പുഴയുടെ മറുകരയിൽ വില്യമംഗലം സ്വാമിയാരുടെ ജന്മദേശം സാഹിത്യത്തറവാട്ടിലെ ഉറൂബ് എന്ന PC കുട്ടികൃഷ്ണമാരാർ ഇടശ്ശേരിയുടെ തട്ടകം മഹാകവി അക്കിത്തത്തിൻ്റെയും, MT വാസുദേവൻ നായരുടെയും ജന്മദേശം നിളയുടെ മറുകരയിൽ.
“ഒറ്റയടിപ്പാത “യിലൂടെ നടന്ന് ചമ്രവട്ടം കടന്ന നോവലിസ്റ്റും,ശാസ്ത്രജ്ഞനുമായ സി രാധാകൃഷ്ണൻ ഡോ ഭാമോദരൻ ഗണിത പണ്ഡിതൻ അച്ചുത പിഷാരടി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത മഹാരഥന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി മലയാള സർവ്വകലാശാലയുടെ ആസ്ഥാനം ആഴ്‌വഞ്ചേരി തമ്പ്രാക്കൾ വാണിടുന്ന നാട് (ആതവനാട് ) കേരള ഗാന്ധി കെ കേളപ്പജിയുടെ കർമ്മമണ്ഡലമായിരുന്ന താപസനൂർ എന്ന തവനൂർ വേദപാഠ ശാലകളിൽ നിന്ന് വേദ മന്ത്രദ്വനികൾ ഉയർന്നിരുന്ന പവിത്രമായ മണ്ണ്.
ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന സംഗമ ഭൂമി നിളയുടെ താരാട്ട് പാട്ട് കേട്ട് സാഹിത്യഭൂമികയിൽ പ്രഗൽഭരായ സാഹിത്യനായകരെ പോറ്റി വളർത്തിയ കർമ്മഭൂമി താമരക്കായലിൽ നിന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് താമര പൂ ക്കൾ കയറ്റി അയക്കുന്നു ഇനിയുമുണ്ട് സവിശേഷതകളേറെ.
ഇങ്ങനെ ചരിത്രത്തിൽ നിരവധി എടുകൾ തുന്നിച്ചേർത്ത പ്രതാപം ഇടക്കാലത്ത് നഷ്ടപ്പെട്ടിരുന്നു ഇന്ന് ആ നഷ്ടപ്രതാപം വീണ്ടെടുത്ത് തിരുനാവായയും ഭാരതപ്പുഴയുടെ തീരവും പഴയ ഗരിമ വീണ്ടെടുക്കുന്നു ലോകത്തിൻ്റെ ശ്രദ്ധ നിളയുടെ പുണ്യം തേടിയുള്ള കുംഭമേളയിലേക്കും , മാഘമഹോൽസവത്തിലേക്കും എത്തിയിരിക്കുന്നു പതിനായിരങ്ങളാണ് രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തുന്നത്.
സന്യാസി ശ്രേഷ്ഠൻമാർ തങ്ങളുടെ കർമ്മഭൂമിയിലേക്ക് എത്തുന്നു അസ്തമയ സൂര്യനെ സാക്ഷി നിർത്തി സായംസന്ധ്യയിൽ പുണ്യമായ നിളാ ആരതിയും പുണ്യ സ്നാനവും.പഴയ കാല പ്രൗഢിയിലേക്ക് നാം തിരിച്ചു പോകുന്നു ഹൈന്ദവ നവോത്ഥാനത്തിൻ്റെ ഉജ്ജ്വലമായ ശംഖനാദം മുഴങ്ങുന്നു ഓരോ കാലത്തും സംഭവിക്കാനുള്ളത് സംഭവിക്കും….. അതാണ് സനാതന ധർമ്മത്തിൻ്റെ സവിശേഷത.
ഇനിയുള്ള നാളുകളിൽ നിളയുടെ പുണ്യം തേടി പതിനായിരങ്ങൾ നാവാമുകുന്ദൻ്റെ മണ്ണിലെത്തും.






