ചർമ്മം കണ്ടാലറിയാം, കരളിലെ പ്രശ്‌നം; ഫാറ്റി ലിവർ നേരത്തെ തിരിച്ചറിയാം

0
95

ത്രമാത്രം ആരോഗ്യം ഉണ്ടെങ്കിലും മനുഷ്യ ശരീരത്തിൽ പല വിധത്തിലുള്ള അസുഖങ്ങളും വന്നു പെടും. അത്തരത്തിൽ ആർക്കും വന്നു പെടാവുന്ന ഒരു അസുഖമാണ് കരൾവീക്കം. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നും പറയുന്നു.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഇത്. ഈ അവസ്ഥ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. ഒരു ആന്തരിക തകരാർ ആണെങ്കിലും ഇതുമൂലം ചർമ്മത്തിലും പ്രകടമായ മാറ്റങ്ങൾ കാണാൻ കഴിയും. ഈ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നത് സമയബന്ധിതമായ രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായിക്കും ഒപ്പം മൊത്തത്തിലുള്ള ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും. കരൾ വീക്കം എന്ന അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ ചർമ്മത്തില്‍ എങ്ങനെ പ്രകടമാകുന്നു എന്ന് മനസിലാക്കുന്നത് രോഗികൾക്കും ആരോഗ്യ സംരക്ഷകർക്കും പ്രധാനമാണ്.

കരൾ വീക്കം… ചർമ്മത്തിൽ കാണുന്ന ലക്ഷണങ്ങള്‍

1. മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം ഒരു രോഗമല്ല. മറിച്ച് പല രോഗങ്ങളുടെയും ലക്ഷണമാണ്. അതിൽ ഒന്നാണ് കരൾ സംബന്ധിയായ രോഗങ്ങൾ. കരളിന് പ്രശ്‌നം ഉണ്ടെങ്കിൽ മഞ്ഞപ്പിത്തവും ഒരു ലക്ഷണമാകാം. ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങൾക്ക് സൂചന നൽകുകയാണ് ഇവ.

ലക്ഷണങ്ങൾ

  • കണ്ണുകൾക്കും ചർമ്മത്തിനും മഞ്ഞ നിറം.
  • മൂത്രത്തിന് കടുത്ത നിറം.
  • കടുത്ത ക്ഷീണം.
  • വയറു വേദന.

2. പാൽമർ എറിത്തമ

സിറോസിസിൻ്റെ ഘട്ടത്തിലാണ് ഈ അവസ്ഥ രൂപപ്പെടുന്നത്. കൈപ്പത്തി ചിലപ്പോൾ വിരലുകളും ചുവന്നു തടിക്കുയാണ് സാധാരണയായി സംഭവിക്കാറുള്ളത്. രക്തക്കുഴലുകൾ വികസിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

4. വീക്കം

ഫാറ്റി ലിവറും സിറോസിസും പലപ്പോഴും ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇതിൻ്റെ ഭാഗമായി അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും കാലുകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവയിൽ വീക്കം അനുഭവപ്പെടുകയും ചെയ്യുന്നു.

5. ചെറിയ ഞരമ്പുകൾ തെളിയുന്നു

കരൾ വീക്കത്തിന് മുന്നോടിയായി ചർമ്മത്തിൽ ചെറുതും വികസിച്ചതുമായ രക്തക്കുഴലുകള്‍ ദൃശ്യമാകുന്നു. പലപ്പോഴും ശരീരത്തിൻ്റെ മുകൾ ഭാഗത്താണ് ഞരമ്പുകൾ പ്രത്യക്ഷപ്പെടുന്നത്. കരൾ തകരാറുമൂലം ഈസ്‌ട്രജൻ്റെ അളവ് വർധിക്കുന്നത് കാരണം ഈ സിരകൾ വികസിക്കാൻ കാരണമാകുന്നു. കരൾ രോഗങ്ങളിൽ ഇവ സാധാരണമാണ്.

6. തൊലിപ്പുറത്തെ നിറവ്യത്യാസം

കരൾ വീക്കത്തിൻ്റെ ഭാഗമായി തൊലിപ്പുറത്ത് നിറവ്യാത്യാസം രൂപപ്പെടും. കണ്ണിന് ചുറ്റുമുള്ള മഞ്ഞ പാടുകൾ, ചൊറിച്ചിൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. ചൊറിച്ചിൽ മുഖത്തോ ശരീരത്തിലോ ഒക്കെ കാണാം. കൂടാതെ ഇതിൻ്റെ പാടുകൾ കാലുകളിലും കൈകളിലും കാണാവുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here