കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 24 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. മലപ്പുറം പട്ടിക്കാട് സ്വദേശി കെ. മൂസ എന്നയാളിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നതായാണ് വിവരം.