നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ 4499 ട്രേഡ് അപ്രന്റിസ് ഒഴിവുകള്‍; അവസാന തീയതി സെപ്റ്റംബർ 15

0
131

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 4499 ഒഴിവുണ്ട്. വിവിധ വർക്ക് ഷോപ്പുകളിലും യൂണിറ്റിലുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.

ട്രേഡുകൾ: മെഷീനിസ്റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്; ഇലക്ടീഷ്യൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, ലൈൻമാൻ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, മേസൺ, കാർപെന്റർ, പെയിന്റർ, ഫിറ്റർ സ്ട്രക്ചറൽ, മെഷീനിസ്റ്റ് (ഗ്രൈൻഡർ), ടർണർ, ഇലക്ട്രോണിക് മെക്കാനിക്.

യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകർ നോട്ടിഫിക്കേഷൻ തീയതിക്കുമുൻപ് യോഗ്യത നേടിയിരിക്കണം.

പ്രായപരിധി: 15 വയസ്സ് പൂർത്തിയായിരിക്കണം. 01.01.2020-ന് 24 വയസ്സ് കഴിയാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ എസ്.സി. എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nfr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർക്ക് ഉപയോഗത്തിലിരിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15.

LEAVE A REPLY

Please enter your comment!
Please enter your name here