മലയാള സിനിമയുടെ എക്കാലത്തെയും റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത പുതിയ ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
മീശ പിരിച്ച് സണ്‍ ഗ്ലാസും വെച്ചുള്ള തന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രായം ഒരുപാട് കുറഞ്ഞത് പോലുള്ള ഫോട്ടോ. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത മറ്റൊരു ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.