ചെറുകടലാടിAchyranthes aspera) 🍃🌺🍃🌺🍃🌺🍃

0
119

ചെറുകടലാടി ഒരു ഔഷധസസ്യമാണ്.ചെറുകടലാടി, ചുവന്നകടലാടി,Small prickly chaff flower (English), Raktaparga (Sanskrit), Lal circita (Hindi), Cirukatalati (Tamil)..എന്നെല്ലാം അറിയപ്പെടുന്നു.സമൂലം ഔഷതയോഗ്യമാണ് ഈ സസ്യം.പ്രധാനമായും ഇവ രണ്ടു തരത്തിലാണ് ഉള്ളത്. ചെറിയ കടലാടി, വലിയ കടലാടി. വലിയ കടലാടി ഒന്നര മീറ്റർ ഉയരത്തിൽ വളരുകയും ചെറിയ കടലാടി തറയിൽ പറ്റി പടർന്നു വളരുകയും ചെയ്യുന്നു. ഉടലിനു ഉയിരിനും സൗഖ്യം തരുന്ന ഈ വിശേഷ ചെടിയുടെ ഔഷധ ഉപയോഗങ്ങൾ നോക്കാം.

🌺പല്ലു വേദന അകറ്റുവാൻ കടലാടിയുടെ ഇലച്ചാറ് പിഴിഞ്ഞ് പുരട്ടിയാൽ മതി.

🌺രക്താർശസ്സ് മാറുവാൻ ചെറുകടലാടി അരച്ച് മോരിൽ സേവിക്കുന്നത് പ്രായോഗികമായ രീതിയാണ്.

🌺പെട്ടെന്ന് മുറിവ് ഭേദമാക്കുവാൻ ചെറുകടലാടി ഇല ചതച്ചെടുത്ത നീര് മുറിവിൽ പുരട്ടിയാൽ മതി.

ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, അമിതരക്തസ്രാവം ശമിപ്പിക്കുവാനും ചെറുകടലാടി എള്ള് ചേർത്ത് അരച്ച് പാലിൽ ചേർത്ത് സേവിച്ചാൽ മതി.

🌺തേനീച്ച, കടന്നൽ എന്നിവയുടെ മുള്ള് ഊരി പോകുവാനും, ഇവ കടിച്ചാൽ ഉണ്ടാകുന്ന വിഷം ഇല്ലാതാക്കുവാനും, പെട്ടെന്ന് നീര് മാറ്റുവാൻ കടലാടിയുടെ ഇല ചതച്ച് ഇട്ടാൽ മതി.

🌺ചെറുകടലാടിയും പച്ചമഞ്ഞളും കൂടി അരച്ചു ലേപനം ചെയ്താൽ ഉളുക്ക് പെട്ടെന്ന് ഇല്ലാതാവുകയും വേദനയും, നീരും വറ്റുകയും ചെയ്യുന്നു.

പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങൾ ഉണ്ട് ഈ സസ്യത്തിന്..പക്ഷേ കള യാണെന്ന് കരുതി പലരും പറിച്ചു കളയാറുണ്ട്. ഗുണങ്ങൾ അറിഞ്ഞു കൊണ്ടുതന്നെ നമുക്ക് സംരക്ഷിക്കാം..മരുന്നിനായി എടുക്കും മുൻപ് ഒരു വൈദ്യന്റെ അഭിപ്രായം തേടുക.

LEAVE A REPLY

Please enter your comment!
Please enter your name here