ഓഹരി വിപണിയില്‍ വൻ മുന്നേറ്റം;

0
20

ഓഹരി വിപണിയിലെ എല്ലാ മേഖലകളും പച്ച നിറത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രപരമായ കുതിപ്പ്. രാവിലെ 9.17 ന് സെൻസെക്‌സ് 2289.84 പോയിൻ്റ് അഥവാ 2.80 ശതമാനം ഉയർന്ന് 83,956.30 ലെത്തി. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത 81,666.46 നെ അപേക്ഷിച്ച് 85,323.20 ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 50 സൂചിക 710.15 പോയിൻ്റ് അഥവാ 2.83 ശതമാനം ഉയർന്ന് 25,798.55 ലെത്തി.

ചരിത്രപരമായ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതോടെയാണ് ഓഹരി വിപണിയില്‍ വമ്പൻ നേട്ടം. പ്രീ-ഓപ്പൺ ട്രേഡിൽ നിഫ്റ്റി എക്കാലത്തെയും ഉയർന്ന ഉയരത്തിലെത്തി. ഓഹരി വിപണിയിലെ എല്ലാ മേഖലകളും പച്ച നിറത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് തീരുവ 18% ആയി കുറച്ചതിനെത്തുടർന്ന്, കയറ്റുമതിയിൽ വലിയ പങ്ക് വഹിക്കുന്ന കെപിആർ മിൽ, ഗോകൽദാസ് എക്‌സ്‌പോർട്ട്‌സ്, വെൽസ്പൺ ലിവിംഗ് എന്നിവയുൾപ്പെടെയുള്ള ടെക്‌സ്റ്റൈൽ കമ്പനികളുടെ ഓഹരികൾ 20% വരെ ഉയർന്നു.

ഐടി, ഫാർമ കയറ്റുമതിയെ ആശ്രയിക്കുന്ന ഈ മേഖലകളിലെ ഓഹരികൾക്ക് തീരുവ കുറച്ചത് ഗുണകരമാകുമെന്നാണ് സാമ്പത്തി വിദഗ്‌ധരുടെ വിലയിരുത്തല്‍. ഈ മേഖലയിലെ ഓഹരി കുതിച്ചുയര്‍ന്നേക്കും. അദാനി പോർട്ട്സ്, പവർ ഗ്രിഡ് പുതിയ കരാറുകളും ഓഹരി വിപണിയില്‍ വൻ മുന്നേറ്റമുണ്ടാക്കും. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികൾ മികച്ച നേട്ടത്തിലാണ്.

“യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ താരിഫ് കുറച്ചത് തീർച്ചയായും സ്വാഗതാർഹമായ ഒരു നീക്കമാണ്, ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വികസനം രാജ്യത്തിന്റെ പേയ്‌മെന്റ് ബാലൻസ് (ബിഒപി) വിടവ് മെച്ചപ്പെടുത്താനും രൂപയെ ശക്തിപ്പെടുത്താനും വിദേശനാണ്യ (എഫ്എക്സ്) കരുതൽ ശേഖരം വർദ്ധിപ്പിക്കാനും കാത്തിരിക്കുന്ന വിദേശ സ്ഥാപന നിക്ഷേപകരെ (എഫ്ഐഐ) ആകർഷിക്കാനും സാധ്യതയുണ്ട്. കൂടാതെ, കഴിഞ്ഞ വർഷം മൂല്യനിർണ്ണയ പ്രീമിയം കുറഞ്ഞതിനാൽ ഇന്ത്യൻ ഇക്വിറ്റികൾ കൂടുതൽ ആകർഷകമായി. ഈ പോസിറ്റീവ് മാക്രോ ഇക്കണോമിക് വീക്ഷണം പലിശ നിരക്കുകൾ സ്ഥിരമായി നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു”- ദീപക് അഗർവാൾ, സിഐഒ -ഡെറ്റ്, കൊട്ടക് മ്യൂച്വൽ ഫണ്ട്.

വ്യാപാരം തുടങ്ങുന്നതിന് മുൻപ് തന്നെ ഏകദേശം 800 പോയിന്റ് ഉയർന്ന് റെക്കോർഡ് പ്രീമിയം രേഖപ്പെടുത്തിയിരുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കുമേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. ഇത് കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമായി. ഇന്ത്യ-യുഎസ് കരാറിനെത്തുടർന്ന് ഏഷ്യൻ വിപണികളിലും യുഎസ് വിപണികളിലും വലിയ മുന്നേറ്റം ദൃശ്യമായി. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here