ഹെപ്പറ്റൈറ്റിസ് ബോധവത്ക്കരണ വാരം2025

0
72

ഹൈപ്പറ്റൈറ്റിസ് സി കണ്ടെത്തുകയെന്നാല്‍ വധശിക്ഷ പ്രഖ്യാപനമെന്ന നില വന്നിട്ട് ഏറെക്കാലം ആയിട്ടില്ല. വിട്ടുമാറാത്ത ക്ഷീണം, സിറോസിസോ അര്‍ബുദമോ പോലുള്ള കരള്‍ രോഗം, എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. കുറേ രാസ വസ്‌തുക്കളടങ്ങിയ എന്തൊക്കെയോ മരുന്നുകളാണ് ഇതിനുള്ള പ്രതിവിധി. ഇവ സമ്മാനിക്കുന്നതാകട്ടെ സമാനതകളില്ലാത്ത പാര്‍ശ്വഫലങ്ങളും. രോഗശമനം എന്നൊരു വാക്ക് നിഘണ്ടുവിലേയില്ല. എന്നിലിപ്പോഴിതാ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. വൈദ്യ ശാസ്‌ത്രം ഈ രംഗത്തും അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുകയാണ്.

നിലവില്‍ എല്ലാത്തരം വൈറസുകളും 95ശതമാനത്തിന് മുകളില്‍ നിയന്ത്രിക്കാനായിട്ടുണ്ടന്ന് രാമയ്യ മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോളജി വകുപ്പ് തലവനും കണ്‍സള്‍ട്ടന്‍റുമായ ഡോ.ഹര്‍ഷവര്‍ദ്ധന്‍ റാവു പറയുന്നു. ഇത് കേവലം രോഗം നിയന്ത്രണമല്ല മറിച്ച് സമ്പൂര്‍ണമായും തുടച്ച് നീക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡയറക്‌ട് ആക്‌ടിങ് ആന്‍റി വൈറല്‍സ് (ഡിഎഎ)ആണ് ഈ രംഗത്ത് മാറ്റങ്ങളുണ്ടാക്കിയത്. നിങ്ങള്‍ നിത്യവും ഒരു ഗുളിക തുടര്‍ച്ചയായി എട്ടോ പന്ത്രണ്ടോ ആഴ്‌ച കഴിച്ചാല്‍ നിങ്ങള്‍ക്ക് ഈ വൈറസില്‍ നിന്ന് സ്വതന്ത്രരാകാന്‍ സാധിക്കുന്നു. യാതൊരു പാര്‍ശ്വഫലങ്ങളുമില്ല. ആശുപത്രിവാസവും വേണ്ടെന്ന് ഡോക്‌ടര്‍ പറയുന്നു.

രോഗശമനം നാം അറിയുകയേയില്ല

കൃത്യമായി തൊടുത്ത മിസൈല്‍ പോലെയാണ് ഡിഎഎകള്‍ പ്രവര്‍ത്തിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സി വൈറസുകളുടെ ജീവിത ചക്രത്തിന്‍റെ നിരവധി ഘട്ടങ്ങളാണ് ഇത് ലക്ഷ്യമിടുന്നത്. മുന്‍കാല ചികിത്സകളെ പോലെ ഇത് കേവലം വൈറസുകളെ അടിച്ചമര്‍ത്തുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് അവയെ നശിപ്പിക്കുകയാണ്. ഡിഎഎകള്‍ കുറച്ച് ഉപയോഗിച്ച് കൊണ്ട് ഇത് സാധ്യമാകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. വൈറസുകള്‍ പെറ്റു പെരുകുന്നത് തടയാനായി നിര്‍ണായകമായ എന്‍സൈമുകളെയാണ് ഇവ ലക്ഷ്യമിടുന്നത്. ഇവയിലേറെയും ഇപ്പോള്‍ വൈറസ് വകഭേദങ്ങളില്ലാതെ തന്നെ പ്രവര്‍ത്തിക്കുന്നു. ഇവ വളരെ സുരക്ഷിതമാണ്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ മിക്കവര്‍ക്കും ഇതുപയോഗിക്കാന്‍ കഴിയുന്നുവെന്ന് ഡോ.റാവു ചൂണ്ടിക്കാട്ടുന്നു.

ഹെപ്പറ്റൈറ്റിസ് സി ചികിത്സാ രംഗത്തെ ഒരു അത്ഭുതമാണ് ഇത്. ഡിഎഎ ഉപയോഗിച്ച് ചികിത്സിച്ചവരില്‍ സുസ്ഥിര വൈറസ് പ്രതികരണമാണ് ലഭ്യമായതെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു ചികിത്സ കഴിഞ്ഞ് രക്തത്തില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല. അതായത് രോഗം പൂര്‍ണമായും ഇല്ലാതായെന്ന് അര്‍ത്ഥമെന്നും ഡോ.റാവു പറയുന്നു. ഇതെല്ലാം കേവലം മൂന്ന് മാസത്തില്‍ താഴെയുള്ള സമയം കൊണ്ട് സംഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മികച്ച ചികിത്സ, ലളിതമായ മാര്‍ഗങ്ങള്‍

മരുന്നുകള്‍ തെരഞ്ഞെടുക്കുന്നതിന്‍റെ ഏറ്റവും വലിയ അസ്വസ്ഥത അതിന്‍റെ സങ്കീര്‍തയാണ്. പല രോഗങ്ങളുടെയും കാര്യത്തില്‍ ഏത് തരം മരുന്ന് വേണമെന്ന നിര്‍ണയമാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഹെപ്പറ്റൈറ്റിസിന്‍റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. മിക്ക രോഗികളിലും ജീനോടൈപ്പ് പരിശോധനകള്‍ വേണ്ടി വരുന്നില്ല. ഡിഎഎകള്‍ എല്ലാ ജീനോ ടൈപ്പുകള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇത് ചികിത്സാ രീതികള്‍ കൂടുതല്‍ നിലവാരമുള്ളതാക്കുന്നു.

ലളിതമായ മാര്‍ഗമായതിനാല്‍ ഡോക്‌ടര്‍മാരെ സന്ദര്‍ശിക്കുന്നതിന്‍റെ തവണ കുറയുന്നു. ലാബ് പരിശോധനകളും കുറച്ച് മതി.കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് ആത്മവിശ്വാസമേറിയ ചികിത്സകളും ഉറപ്പാക്കാനാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഹെപ്പറ്റൈറ്റിസ് സി ദന്തഗോപുരം വിട്ടിറങ്ങി ഗ്രാമീണ ആശുപത്രികളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. സിറോസിസോ എച്ച്ഐവിയോ പോലുള്ള മറ്റ് പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇപ്പോള്‍ മികച്ച ചികിത്സ ലഭിക്കും. നേരത്തെ ഇത്തരക്കാര്‍ക്ക് ചികിത്സ ലഭിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഇത്തരത്തില്‍ ചികിത്സ ലഭ്യമായിരിക്കുന്നു എന്നത് തന്നെയാ് വലിയ വിജയം. ഇപ്പോള്‍ ചികിത്സ വേണ്ടവര്‍ക്കെല്ലാം അത് നല്‍കുന്നു.

ചികിത്സ, കവറേജ്, ശമനം

ഒരു ദശകം മുമ്പ് ഡിഎഎ ഏറെ ചെലവേറിയതായിരുന്നു. ഒരു കോഴ്‌സ് ചികിത്സയ്ക്ക് മുപ്പത് ലക്ഷം രൂപ ആയിരുന്നു അമേരിക്കയിലെ ചെലവ്. നമ്മുടെ രാജ്യത്തും ശരാശരി ജീവിത നിലവാരമുള്ള രോഗിക്ക് ചികിത്സ കിട്ടാക്കനി തന്നെ ആയിരുന്നു. എന്നാല്‍ മരുന്നുകളിലുണ്ടായ മാറ്റങ്ങളും ആഗോള ആരോഗ്യ ഏജന്‍സികളുമായുള്ള പങ്കാളിത്തവും ചെലവില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാക്കി. ഇന്ത്യയിലിപ്പോള്‍ ഒരു കോഴ്‌സ് ഡിഎഎ ചികിത്സയുടെ ചെലവ് മുപ്പതിനായിരം രൂപയ്ക്കും അന്‍പതിനായിരം രൂപയ്ക്കും ഇടയിലാണ്. പൊതുജനാരോഗ്യ പദ്ധതിയില്‍ പെടുത്തി മിക്കപ്പോഴും ചെലവ് ഇതിലും കുറയ്ക്കാറുമുണ്ട്.

2020ഓടെ ഹെപ്പറ്റൈറ്റിസ് സിയെ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന ലോകാരോഗ്യ സംഘടനയുടെ ഉദ്ദേശ്യവുമായി ചേര്‍ന്ന് പോകാന്‍ ഇത സഹായിക്കുന്നു അപ്പോഴും ഇവിടെ ഒരു പ്രശ്‌നമുണ്ട്. കണ്ടെത്താനകുന്നതിനെ മാത്രമേ ശമിപ്പിക്കാനാകൂ. വൈദ്യശാസ്‌ത്ര രംഗത്ത് ഈ അത്ഭുതങ്ങളൊക്കെ സംഭവിക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ജനങ്ങളും തങ്ങള്‍ക്ക് ഈ രോഗമുണ്ടെന്ന് മനസിലാക്കാതെ കഴിയുന്നവരാണ്. ഈ അസുഖം വര്‍ഷങ്ങളോളം നിശബ്‌ദായി നിങ്ങളില്‍ തുടരും. നേരത്തെ തന്നെ കരള്‍ സംബന്ധമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ മാത്രമേ ഇവ പ്രകടമാകൂ.

ഇതാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡോ. റാവു പറയുന്നു. ബോധവത്ക്കരണം നടത്തി കൂടുതല്‍പേര്‍ രോഗനിര്‍ണയത്തിന് വരാനായി നിര്‍ബന്ധിതമാക്കണം. 1990കള്‍ക്ക് മുമ്പ് രക്തം സ്വീകരിച്ചവരെയാണ് പ്രധാനമായും പരിശോധനകള്‍ക്ക് വിധേമാക്കേണ്ടത്. ഇതിന് പുറമെ മയക്കു മരുന്നുകള്‍ കുത്തിവയ്ക്കല്‍ ശീലമുള്ളരെയും സുരക്ഷിതമല്ലാത്ത വൈദ്യനടപടികളിലൂടെ കടന്ന് പോയവരെയും പരിശോധനകള്‍ക്ക് വിധേയമാക്കണ.

പരിശോധന വളരെ ലളിതമാണ്. എച്ച്സിവി രക്ത പരിശോധനയാണ് നടത്തേണ്ടത്. ആര്‍എന്‍എ പരിശോധനയും നടത്തണം. രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ ചികിത്സ തുടങ്ങേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here