വയനാട്: കേരളം നടുങ്ങിയ രാജ്യം വിതുമ്പിയ ലോക രാജ്യങ്ങൾ ഉറ്റു നോക്കിയ ഒരു ദുരന്തം. സംസ്ഥാന ചരിത്രത്തിലെ മഹാദുരന്തം. വയനാട്ടിലെ ഉരുൾപൊട്ടൽ. വർഷം ഒന്നായി. അന്നുമുതൽ ഇന്ന് വരെയും ചിത്രത്തിൽ നിന്നും മായാത്ത ദുരന്ത ദൂമി. പകച്ചു പോയ ദുരന്ത ബാധിതർ. എന്താണ് ഈ ദുരന്തത്തിന് പിന്നാലെ നടന്നത്. എന്താണ് അതിൻ്റെ ബാക്കിപത്രം
ദുരന്തഭൂമിയുടെ പശ്ചാത്തലം
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വയനാട്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളും വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതായിരുന്നു. ഈ പ്രദേശങ്ങളിൽ ഇടതടവില്ലാതെ മഴ പെയ്യുന്നത് സാധാരണമാണ്. എന്നാൽ, ദുരന്തത്തിനുമുമ്പ് മൃഗങ്ങൾ സുരക്ഷിത സ്ഥാനം തേടി മലയിറങ്ങിപ്പോയിരുന്നുവെന്ന് ചിലർ പറയുന്നു.
ദുരന്തത്തിൻ്റെ രാത്രി
24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് ഈ പ്രദേശങ്ങളിൽ പെയ്തത്. 2024 ജൂലൈ 29-ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനും ഇടയിൽ പുഞ്ചിരിമറ്റം, അട്ടമല, മുണ്ടക്കൈ, ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി.
രണ്ട് മണിയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. അതിഭയാനക ശബ്ദത്തിനു പിന്നാലെ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ ഉറങ്ങിക്കിടന്നവരെ വിഴുങ്ങി. ഉണർന്നിരുന്നവർക്കും രക്ഷപ്പെടാൻ കഴിയാത്തത്ര ഭീകരമായിരുന്നു ആ ഒഴുക്ക്.
രക്ഷാപ്രവർത്തനം
അപകടമേഖലയിലേക്ക് എത്തിച്ചേരാൻ കഴിയാത്തവിധം ദുസ്സഹമായിരുന്നു സഞ്ചാരപാത. പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10 ഓടെ സേനാ വിഭാഗം അപകട സ്ഥലത്തെത്തി. പുലർച്ചെ 4.55 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ ശ്രമത്താൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
നേരം പുലർന്നപ്പോൾ കൂറ്റൻ പാറകൾ നിറഞ്ഞൊഴുകുന്ന പുന്നപ്പുഴയും, ഉൾക്കാടുകളിൽ നിന്ന് ഒഴുകിയെത്തിയ വടവൃക്ഷങ്ങളും, കലങ്ങിയ ചെളിയും രക്ഷാപ്രവർത്തനത്തിന് തടസമായി. പുഞ്ചിരിമറ്റം മുതൽ ചൂരൽമല വരെ 8 കിലോമീറ്ററിൽ 8600 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. ലഭ്യമായ എല്ലാ സംവിധാനങ്ങളും രക്ഷാദൗത്യത്തിനായി സർക്കാർ ദുരന്ത മേഖലയിലേക്ക് എത്തിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള സേനാ വിഭാഗങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ, വിവിധ ജില്ലകളിൽ നിന്ന് എത്തിയവർ എന്നിവരുടെ കൂട്ടായുള്ള രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നത്. രക്ഷാപ്രവർത്തനത്തിൻ്റെ ആദ്യ മണിക്കൂറിൽ ഫയർഫോഴ്സ്, പൊലീസ്, എൻഡിആർഎഫ് ടീമുകളും നാട്ടുകാരും ചേർന്ന് കയറും ജെസിബിയും ഉപയോഗിച്ച് സിപ്പ്‌ലൈൻ നിർമ്മിച്ചത് നിർണായകമായി.
ചൂരൽമല-മുണ്ടക്കൈ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം തകർന്നത് രക്ഷാദൗത്യത്തിന് വലിയ പ്രതിസന്ധിയായി. സിപ്പ്‌ലൈൻ മുഖേനയാണ് ഗുരുതരമായി പരിക്കേറ്റവരെ മറുകരയിൽ എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയും ആദ്യം രക്ഷപ്പെടുത്തി. ഇത് വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടർച്ചയായ കനത്ത മഴ, വെള്ളത്തിൻ്റെ കുത്തൊഴുക്ക്, ഇരുട്ട് എന്നിവ രക്ഷാപ്രവർത്തനത്തിന് തടസങ്ങൾ സൃഷ്ടിച്ചു.
സിപ്പ്‌ലൈൻ വഴി മുണ്ടക്കൈ ഭാഗത്തേക്ക് ഭക്ഷണം, മരുന്ന്, ആരോഗ്യ സംഘത്തെയും എത്തിച്ചു. കൂടാതെ ആളുകളെ എയർലിഫ്റ്റ് ചെയ്യാൻ ഹെലികോപ്റ്റർ മാർഗവും ഉപയോഗപ്പെടുത്തി. മുണ്ടക്കൈ-അട്ടമല-പുഞ്ചിരിമറ്റം പ്രദേശത്തെ ആളുകളെ അതിവേഗം ചൂരൽമലയിലേക്ക് എത്തിക്കാൻ ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ഉരുക്കുപാലം (ബെയ്ലി പാലം) രക്ഷാദൗത്യത്തിൻ്റെ നാഴികക്കല്ലായി.
ദുരന്ത വ്യാപ്തി
ഉരുൾപൊട്ടലിൻ്റെ പ്രധാന പ്രഭവകേന്ദ്രങ്ങളായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം, അട്ടമല, വെള്ളരിമല എന്നീ ഗ്രാമങ്ങളിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഈ പ്രദേശങ്ങൾ പൂർണ്ണമായും മണ്ണിനടിയിലായിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പല മൃതദേഹങ്ങളും ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് നിലമ്പൂർ ഭാഗത്ത് നിന്നും കണ്ടെത്തുകയുണ്ടായി.
ചാലിയാറിൽ, മുണ്ടേരി ഇരുട്ടുക്കുത്തി, ചാലിയാർ കോട്ടുപാറ കടവ് എന്നിവിടങ്ങളിൽ നിന്നും മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചു. മുണ്ടേരി വനത്തിനുള്ളിലെ തീരങ്ങളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തുകയുണ്ടായി. അതിജീവിച്ചവർ ബന്ധുക്കളെ തേടിയലഞ്ഞു. കിട്ടിയ ശരീര ഭാഗങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധനയുടെ സാമ്പിളെടുത്തു. അപ്പോഴും തിരച്ചിൽ ഇടതടവില്ലാതെ തുടരുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളിൽ നിന്നായി 1809 പേരാണ് ദുരന്തമുഖത്തെത്തിയത്. എൻഡിആർഎഫിൻ്റെ 126, മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് 154, പ്രതിരോധ സുരക്ഷാ സേന 187, നാവിക സേനയുടെ രണ്ടു ടീമുകളിലായി 137, ഫയർഫോഴ്സ് 360, കേരള പൊലീസ് 1286, എംഎംഇ പാങ്ങോട് ബ്രിഗേഡ് 89, എസ്ഡിആർഎഫ് സേനകളിൽ നിന്നും 60, ഹൈ ആൾട്ടിറ്റ്യൂഡ് ടീം 14, കോസ്റ്റ് ഗാർഡ് 26, ടെറിട്ടോറിയൽ ആർമി 45, ടിഎൻഡിആർഎഫ് 21, ഫോറസ്റ്റ്, തമിഴ്നാട് ഫയർഫോഴ്സ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കടാവർ ഉൾപ്പെടെയുള്ള കെ-9 ഡോഗ് സ്ക്വാഡ്, ആർമി കെ-9 ഡോഗ് സ്ക്വാഡുകൾ എന്നിവ രക്ഷാപ്രവർത്തനത്തിനായി ദുരന്ത മേഖലയിലെത്തി.
ജില്ലാ ഡോഗ് സ്ക്വാഡിൻ്റെ മാഗി, കൊച്ചി സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മർഫി എന്നീ നായകൾ, ദുരന്താവശിഷ്ടങ്ങൾ എത്തിയ നിലമ്പൂരിൽ ഇടുക്കി ഡോഗ് സ്ക്വാഡ് എന്നിവയുടെ സേവനവും രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തി. സെർച്ച് ആൻഡ് റെസ്ക്യു, എക്സ്പ്ലോഷർ, ട്രാക്കർ, നർക്കോട്ടിക്ക്, കടാവർ തുടങ്ങിയ ട്രേഡുകളിലെ പൊലീസ് നായകളെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. ജെസിബി, ക്രെയിൻ, ഹിറ്റാച്ചി, ഓഫ് റോഡ് വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിൽ സജ്ജീവമായിരുന്നു. ദുരന്ത പ്രദേശത്ത് ജനകീയ തിരച്ചിലിന് രണ്ടായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്.
കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും നിരവധി വ്യക്തികളും സംഘടനകളും ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ, ശുചീകരണ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിച്ചു. ക്യാമ്പിൽ കഴിയുന്നവരെ തേടി സഹായങ്ങൾ എത്തിയ കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു. പിന്നാലെ പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി എണ്ണമറ്റ നേതാക്കളും പ്രഗത്ഭ വ്യക്തികളും ദുരന്ത ഭൂമിയിലെത്തി.
ദുരന്തത്തിൻ്റെ കണക്കുകൾ
അപകടത്തിൽ 298 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ പരിക്കേറ്റവർ 35 ആണ്. അപ്പോഴും 32 പേരെ കാണാതായി എന്നാണ് കണക്ക്. അവർ എവിടെയൊക്കെ അകപ്പെട്ടു എന്നത് ആ ദുരന്തത്തിൻ്റെ വ്യാപ്തിയാണ് കാണിച്ചു തരുന്നത്. അവരുടെ ഹൃദയ സ്പന്ദനം കൂടി ഓർക്കാൻ വേണ്ടിയാണ് ആ ദുരന്ത ഭൂമിക്ക് ‘ജൂലായ് 30 ഹൃദയഭൂമി’ എന്ന് നാമകരണം ചെയ്തത്.
ദുരന്തത്തിൻ്റെ രാത്രി
24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് ഈ പ്രദേശങ്ങളിൽ പെയ്തത്. 2024 ജൂലൈ 29-ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനും ഇടയിൽ പുഞ്ചിരിമറ്റം, അട്ടമല, മുണ്ടക്കൈ, ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി.
രക്ഷാപ്രവർത്തനം
അപകടമേഖലയിലേക്ക് എത്തിച്ചേരാൻ കഴിയാത്തവിധം ദുസ്സഹമായിരുന്നു സഞ്ചാരപാത. പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10 ഓടെ സേനാ വിഭാഗം അപകട സ്ഥലത്തെത്തി. പുലർച്ചെ 4.55 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ ശ്രമത്താൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
നേരം പുലർന്നപ്പോൾ കൂറ്റൻ പാറകൾ നിറഞ്ഞൊഴുകുന്ന പുന്നപ്പുഴയും, ഉൾക്കാടുകളിൽ നിന്ന് ഒഴുകിയെത്തിയ വടവൃക്ഷങ്ങളും, കലങ്ങിയ ചെളിയും രക്ഷാപ്രവർത്തനത്തിന് തടസമായി. പുഞ്ചിരിമറ്റം മുതൽ ചൂരൽമല വരെ 8 കിലോമീറ്ററിൽ 8600 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. ലഭ്യമായ എല്ലാ സംവിധാനങ്ങളും രക്ഷാദൗത്യത്തിനായി സർക്കാർ ദുരന്ത മേഖലയിലേക്ക് എത്തിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള സേനാ വിഭാഗങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ, വിവിധ ജില്ലകളിൽ നിന്ന് എത്തിയവർ എന്നിവരുടെ കൂട്ടായുള്ള രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നത്. രക്ഷാപ്രവർത്തനത്തിൻ്റെ ആദ്യ മണിക്കൂറിൽ ഫയർഫോഴ്സ്, പൊലീസ്, എൻഡിആർഎഫ് ടീമുകളും നാട്ടുകാരും ചേർന്ന് കയറും ജെസിബിയും ഉപയോഗിച്ച് സിപ്പ്‌ലൈൻ നിർമ്മിച്ചത് നിർണായകമായി.
ചൂരൽമല-മുണ്ടക്കൈ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം തകർന്നത് രക്ഷാദൗത്യത്തിന് വലിയ പ്രതിസന്ധിയായി. സിപ്പ്‌ലൈൻ മുഖേനയാണ് ഗുരുതരമായി പരിക്കേറ്റവരെ മറുകരയിൽ എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയും ആദ്യം രക്ഷപ്പെടുത്തി. ഇത് വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടർച്ചയായ കനത്ത മഴ, വെള്ളത്തിൻ്റെ കുത്തൊഴുക്ക്, ഇരുട്ട് എന്നിവ രക്ഷാപ്രവർത്തനത്തിന് തടസങ്ങൾ സൃഷ്ടിച്ചു.
സിപ്പ്‌ലൈൻ വഴി മുണ്ടക്കൈ ഭാഗത്തേക്ക് ഭക്ഷണം, മരുന്ന്, ആരോഗ്യ സംഘത്തെയും എത്തിച്ചു. കൂടാതെ ആളുകളെ എയർലിഫ്റ്റ് ചെയ്യാൻ ഹെലികോപ്റ്റർ മാർഗവും ഉപയോഗപ്പെടുത്തി. മുണ്ടക്കൈ-അട്ടമല-പുഞ്ചിരിമറ്റം പ്രദേശത്തെ ആളുകളെ അതിവേഗം ചൂരൽമലയിലേക്ക് എത്തിക്കാൻ ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ഉരുക്കുപാലം (ബെയ്ലി പാലം) രക്ഷാദൗത്യത്തിൻ്റെ നാഴികക്കല്ലായി.
ജൂലൈ 31-ന് നിർമ്മാണം ആരംഭിച്ച പാലം ഓഗസ്റ്റ് ഒന്നിന് വൈകിട്ടോടെ 36 മണിക്കൂറിലെ കഠിന ശ്രമത്താലാണ് പൂർത്തിയാക്കിയത്. ആർമിയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ 250 സൈനികരാണ് ബെയ്‌ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയത്. പാലം പൂർത്തിയായതോടെ വിവിധയിടങ്ങളിൽ കുടുങ്ങിയവരെ അതിവേഗം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ദുരന്ത വ്യാപ്തി
ഉരുൾപൊട്ടലിൻ്റെ പ്രധാന പ്രഭവകേന്ദ്രങ്ങളായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം, അട്ടമല, വെള്ളരിമല എന്നീ ഗ്രാമങ്ങളിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഈ പ്രദേശങ്ങൾ പൂർണ്ണമായും മണ്ണിനടിയിലായിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പല മൃതദേഹങ്ങളും ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് നിലമ്പൂർ ഭാഗത്ത് നിന്നും കണ്ടെത്തുകയുണ്ടായി.
ചാലിയാറിൽ, മുണ്ടേരി ഇരുട്ടുക്കുത്തി, ചാലിയാർ കോട്ടുപാറ കടവ് എന്നിവിടങ്ങളിൽ നിന്നും മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചു. മുണ്ടേരി വനത്തിനുള്ളിലെ തീരങ്ങളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തുകയുണ്ടായി. അതിജീവിച്ചവർ ബന്ധുക്കളെ തേടിയലഞ്ഞു. കിട്ടിയ ശരീര ഭാഗങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധനയുടെ സാമ്പിളെടുത്തു. അപ്പോഴും തിരച്ചിൽ ഇടതടവില്ലാതെ തുടരുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളിൽ നിന്നായി 1809 പേരാണ് ദുരന്തമുഖത്തെത്തിയത്. എൻഡിആർഎഫിൻ്റെ 126, മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് 154, പ്രതിരോധ സുരക്ഷാ സേന 187, നാവിക സേനയുടെ രണ്ടു ടീമുകളിലായി 137, ഫയർഫോഴ്സ് 360, കേരള പൊലീസ് 1286, എംഎംഇ പാങ്ങോട് ബ്രിഗേഡ് 89, എസ്ഡിആർഎഫ് സേനകളിൽ നിന്നും 60, ഹൈ ആൾട്ടിട്ട്യൂഡ് ടീം 14, കോസ്റ്റ് ഗാർഡ് 26, ടെറിട്ടോറിയൽ ആർമി 45, ടിഎൻഡിആർഎഫ് 21, ഫോറസ്റ്റ്, തമിഴ്നാട് ഫയർഫോഴ്സ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കടാവർ ഉൾപ്പെടെയുള്ള കെ-9 ഡോഗ് സ്ക്വാഡ്, ആർമി കെ-9 ഡോഗ് സ്ക്വാഡുകൾ എന്നിവ രക്ഷാപ്രവർത്തനത്തിനായി ദുരന്ത മേഖലയിലെത്തി.
ജില്ലാ ഡോഗ് സ്ക്വാഡിൻ്റെ മാഗി, കൊച്ചി സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മർഫി എന്നീ നായകൾ, ദുരന്താവശിഷ്ടങ്ങൾ എത്തിയ നിലമ്പൂരിൽ ഇടുക്കി ഡോഗ് സ്ക്വാഡ് എന്നിവയുടെ സേവനവും രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തി. സെർച്ച് ആൻഡ് റെസ്ക്യു, എക്സ്പ്ലോഷർ, ട്രാക്കർ, നർക്കോട്ടിക്ക്, കടാവർ തുടങ്ങിയ ട്രേഡുകളിലെ പൊലീസ് നായകളെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. ജെസിബി, ക്രെയിൻ, ഹിറ്റാച്ചി, ഓഫ് റോഡ് വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിൽ സജ്ജീവമായിരുന്നു. ദുരന്ത പ്രദേശത്ത് ജനകീയ തിരച്ചിലിന് രണ്ടായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്.
കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും നിരവധി വ്യക്തികളും സംഘടനകളും ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ, ശുചീകരണ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിച്ചു. ക്യാമ്പിൽ കഴിയുന്നവരെ തേടി സഹായങ്ങൾ എത്തിയ കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു. പിന്നാലെ പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി എണ്ണമറ്റ നേതാക്കളും പ്രഗത്ഭ വ്യക്തികളും ദുരന്ത ഭൂമിയിലെത്തി.
ദുരന്തത്തിൻ്റെ കണക്കുകൾ
അപകടത്തിൽ 298 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ പരിക്കേറ്റവർ 35 ആണ്. അപ്പോഴും 32 പേരെ കാണാതായി എന്നാണ് കണക്ക്. അവരുടെ ഹൃദയ സ്പന്ദനം കൂടി ഓർക്കാൻ വേണ്ടിയാണ് ആ ദുരന്ത ഭൂമിക്ക് ‘ജൂലായ് 30 ഹൃദയഭൂമി’ എന്ന് നാമകരണം ചെയ്തത്.