ഞായറാഴ്ചയാണ് എറണാകുളത്തേക്കുള്ള സർവീസ്. മടക്കയാത്ര ചൊവ്വാഴ്ചയും സർവീസിൻ്റെ വിശദാംശങ്ങൾ അറിയാം
08189 റ്റാറ്റാനഗർ – എറണാകുളം ജങ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചയ്ക്ക് 02:30 നാണ് റ്റാറ്റാനഗറിൽ നിന്ന് പുറപ്പെടുക. മൂന്നാംദിനം രാവിലെ 09:30ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരുകയും ചെയ്യും. കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ മാത്രമാണ് സ്പെഷ്യൽ ട്രെയിനുള്ളത്. ചൊവ്വാഴ്ച രാവിലെ 06:12ന് പാലക്കാട് എത്തുന്ന ട്രെയിൻ 07:42ന് തൃശൂരും 08:40 ആലുവയും പിന്നിട്ടാണ് 09:30ന് എറണാകുളം ജങ്ഷനിൽ എത്തുക.
മടക്കയാത്ര 08190 എറണാകുളം ജങ്ഷൻ – റ്റാറ്റാനഗർ സർവീസ് 24 ചൊവ്വാഴ്ച രാത്രി 11:50 നാണ് എറണാകുളത്ത് നിന്ന് പുറപ്പെടുക. മൂന്നാംദിവസം രാത്രി 08:30ന് റ്റാറ്റാനഗറിലെത്തുകയും ചെയ്യും. ആലുവ 12:23, തൃശൂർ 01:47, പാലക്കാട് 03:07 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം. തുടർന്ന് പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം വഴി യാത്ര തുടരും.
സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് റിസർവേഷൻ ഇന്ന് രാവിലെ ആരംഭിച്ചിട്ടുണ്ട്. രണ്ട് എസി ടു ടയർ കോച്ചുകൾ, അഞ്ച് എസി ത്രീ ടയർ കോച്ചുകൾ, രണ്ട് എസി ത്രീ ടയർ ഇക്കോണമി കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് ഭിന്നശേഷി സൗഹൃദ കോച്ച് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.
എറണാകുളത്ത് നിന്ന് റ്റാറ്റാനഗറിലേക്ക് സ്ലീപ്പർ ക്ലാസിന് 1040 രൂപയും, എസി ത്രീ ടയർ ഇക്കോണമി കോച്ചിന് 2460 രൂപയും, എസി ത്രീ ടയർ കോച്ചിന് 2565 രൂപയും എസി ടു ടയർ കോച്ചിന് 3585 രൂപയുമാണ് ടിക്കറ്റ് നിരക്ക്.








